യതീഷ് ചന്ദ്രയുടെ ശിക്ഷാ രീതി സാമൂഹ്യ രീതിക്ക് ചേരാത്ത കാര്യമാണ്. ഒരു തരത്തിലും ആവർത്തിക്കരുത്. ആഭ്യന്തര സെക്രട്ടറി ഡിജിപിയോട‌് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് പൊലീസിന്റെ യശസ്സിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പൊലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
You may also Read:ലോക്ക് ഡൗൺ ലംഘിച്ച് റോഡിൽ ഇറങ്ങിയവരെ ഏത്തമിടീപ്പിച്ചു; വീണ്ടും വാർത്തകളിൽ നിറഞ്ഞ് യതീഷ് ചന്ദ്ര [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]കെട്ടിപ്പിടിക്കാനെത്തിയ മകനെ തടഞ്ഞു നിർത്തി വിതുമ്പി ഡോക്ടറായ പിതാവ്; വൈറലായി ഒരു നൊമ്പരക്കാഴ്ച [NEWS]
advertisement
കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടയിൽ ഒത്തു കൂടിയവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്. സംഭവം വാര്‍ത്തയായതോടെ ഡി.ജി.പി എസ്.പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.