കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ ഭീതിപ്പെടുത്തി വ്യാപിക്കുകയാണ്. രോഗത്തെ ചെറുക്കാൻ എല്ലാവരും വീടുകളിൽ തന്നെ കഴിയണം എന്നാണ് ആവർത്തിച്ച് ആവർത്തിച്ച് ഭരണാധികാരികൾ അവരുടെ ജനങ്ങളോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് കഴിയാത്ത കുറച്ച് വിഭാഗങ്ങളുണ്ട്. അതിൽ ആദ്യം എത്തുന്നത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. നമ്മൾ വീടുകൾക്കുള്ളിൽ കഴിയുമ്പോഴും അവർ ഓരോ നിമിഷവും രോഗത്തെ പ്രതിരോധിക്കാൻ പോരാടുകയാണ്. ഡോക്ടർമാർ ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ ആളുകളുടെ ത്യാഗത്തിന്റെ ആഴം എത്രമാത്രം ആണെന്ന് ബോധ്യമാക്കി തരുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വെറും ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ കാണുന്നവരുടെ ഹൃദയത്തെ മുറിപ്പെടുത്താൻ ശക്തിയുള്ളത് തന്നെയാണ്. ഡോക്ടറായ ഒരു അച്ഛനും രണ്ട് അല്ലെങ്കിൽ മൂന്ന് വയസ് മാത്രം പ്രായം തോന്നുന്ന മകനുമാണ് വീഡിയോയിലുള്ളത്. ഡ്യൂട്ടി സ്യൂട്ടിൽ നില്‍ക്കുന്ന അച്ഛനെ കണ്ട് കൈകൾ നീട്ടി കെട്ടിപ്പിടിക്കുന്നതിനായി ഓടി അണയുകയാണ് ആ കുരുന്ന്. പെട്ടെന്ന് ഒന്നു പകച്ച ആ പിതാവ് മകനെ ഒരു കൈ അകലത്തിൽ വച്ചു തന്നെ തടഞ്ഞു. ഒന്നും മനസിലാകാതെ നിന്നു പോയ കുഞ്ഞിനു മുന്നിൽ കുത്തിയിരുന്നു വിതുമ്പുന്ന പിതാവിനെയാണ് പിന്നെ ദൃശ്യങ്ങളിൽ കാണുന്നത്.
A Saudi doctor returns home from the hospital, tells his son to keep his distance, then breaks down from the strain. pic.twitter.com/0ER9rYktdT
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.