അതോടൊപ്പം കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു. കോഴിക്കോട് തൂണേരിയിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.
TRENDING:എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ചെല്ലാനത്ത് 103 സമ്പർക്ക രോഗികൾ [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
advertisement
563 പേരിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിൽ ഇന്ന് 43 പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. ഇന്നലെ പഞ്ചായത്ത് പ്രസിഡന്‍റും രണ്ട് അംഗങ്ങളും അടക്കം 48 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാദാപുരത്ത് 3പേർക്കും പോസിറ്റിവായി.
തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. വടകരയിലെ രണ്ട് മാർക്കറ്റുകളിൽ 16പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നാഗസഭയിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലാകെ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധനയും ജാഗ്രതയും ശക്തമാക്കി.