സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം

Last Updated:

ജയറാം അഭിനയിക്കുന്ന സിനിമയിൽ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് വയനാട് സ്വദേശി ശ്യാം പരസ്യം നൽകിയിരുന്നു.

പാലക്കാട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ടിക് ടോക്ക് താരത്തിൽ നിന്നും പണം വാങ്ങി പറ്റിച്ചതായി പരാതി. ടിക് ടോക്കിൽ സജീവമായിരുന്ന ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ജിഷ്ണു വിജയനാണ് പൊലീസിൽ പരാതി നൽകിയത്.
ഒരു വർഷം മുൻപാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ജയറാം അഭിനയിക്കുന്ന സിനിമയിൽ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് വയനാട് സ്വദേശി ശ്യാം പരസ്യം നൽകിയിരുന്നു.
ഇതു കണ്ട് അവസരം തേടിച്ചെന്ന ജിഷ്ണുവിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തതായി അറിയിക്കുകയും സെക്യൂരിറ്റി തുകയെന്ന പേരിൽ അൻപതിനായിരം രൂപ വാങ്ങിയെന്നുമാണ് പരാതി. ജയറാമിന്റെയും ജിഷ്ണുവിന്റെയുമെല്ലാം ചിത്രങ്ങൾ വെച്ച് പോസ്റ്ററും തയ്യാറാക്കി.
TRENDING:Kerala Plus Two Results 2020 | പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലമറിയേണ്ടതെങ്ങന? [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
ഇതിൽ ശ്യാം സംവിധായകനും സുജിത് വയനാട് എന്നയാൾ നിർമാതാവുമാണ്. എന്നാൽ ഒരു വർഷമായിട്ടും സിനിമ തുടങ്ങാതെ വന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വയനാട് സ്വദേശി ശ്യാമാണ് സംവിധായകൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
advertisement
കൂടുതൽ പേരിൽ നിന്ന് ഇയാൾ പണം വാങ്ങി ലക്ഷങ്ങൾ കബളിപ്പിച്ചതായി ജിഷ്ണു പറയുന്നു. പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. ശ്യാമിന്റെ സിനിമയെക്കുറിച്ച് അറിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ജയറാമിന്  യാതൊരു അറിവുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement