കൊച്ചി: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്.
70 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 46 പേർക്ക് രോഗവ്യാപനം ഉണ്ടായത് സമ്പർക്കത്തിലൂടെ. തീരദേശ മേഖലയായ ചെല്ലാനത്ത് കഴിഞ്ഞദിവസം 20 പേർക്ക് കൂടി സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ചു.
ചെല്ലാനം പ്രദേശത്തുമാത്രം 103 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. ആലുവയിൽ 13 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗൺ എർപ്പെടുത്തിയിരിക്കുന്ന ചെല്ലാനത്ത് പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചു.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആലുവ കീഴ്മാട് പഞ്ചായത്ത് ചെല്ലാനം എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം ആണ് നൽകിയിട്ടുള്ളത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.