TRENDING:

എച്ച്ഐവി പോസിറ്റീവായ 36കാരിയിൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ!

Last Updated:

2006ലാണ് യുവതിയ്ക്ക് എച്ച്‌ഐവി ബാധിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ രോഗപ്രതിരോധ ശേഷി ദുർബലമായിരുന്നു. പിന്നീട് 2020 സെപ്റ്റംബറിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേപ് ടൗണ്‍: എച്ച്‌.ഐ.വി ബാധിതയായ 36 കാരിയില്‍ നോവൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൌൺ സ്വദേശിനിയിലാണ് ഈ പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഏകദേശം 216 ദിവസം യുവതിയുടെ ശരീരത്തിൽ വിവിധ വകഭേദങ്ങളിലുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കാലത്തിനിടയിലാണ് 32 തവണ വൈറസിന് ജനിതകമാറ്റം സംഭവിച്ചത്. മെഡിക്കല്‍ ജേര്‍ണലായ മെഡ്റെക്സിവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിന്‍റെ വിശദാംശങ്ങളുള്ളത്.
 പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

2006ലാണ് യുവതിയ്ക്ക് എച്ച്‌ഐവി ബാധിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ രോഗപ്രതിരോധ ശേഷി ദുർബലമായിരുന്നു. പിന്നീട് 2020 സെപ്റ്റംബറിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലണ്ടനില്‍ കണ്ടെത്തിയ B.1.1.7 എന്ന ആല്‍ഫ വേരിയന്റിന്റെ തന്നെ ഘടകമായ E484K, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.351 എന്ന ബീറ്റാ വേരിയന്റിന്റെ ഘടകമായ N510Y തുടങ്ങിയ വകഭേദങ്ങളാണ് യുവതിയില്‍ പ്രധാനമായും കണ്ടെത്തിയത്.

സ്പൈക്ക് പ്രോട്ടീനിലേക്ക് 13 മ്യൂട്ടേഷനുകള്‍ക്കും വൈസിന്റെ സ്വഭാവത്തെ മാറ്റാന്‍ ഇടയുളള 19 ജനിതക മാങ്ങൾൾക്കും ഇത് വിധേയമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവരില്‍ നിന്നും മറ്റാര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന കാര്യം കണ്ടെത്താനായിട്ടില്ല. എച്ച്‌ഐവി രോഗികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇത്തരത്തിലുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് വലിയ അപകടമായി മാറുമെന്നും ഗവേഷകർ പറയുന്നു.

advertisement

Also Read- സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദക്ഷിണാഫ്രിക്കയിൽ നോവെൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാല്‍ പോലുളള മേഖലയില്‍ നിന്നും ഉരുത്തിരിഞ്ഞത് യാദൃശ്ചികമല്ലെന്ന് ഗവേഷകർ പറയുന്നു. ഇവിടെ എച്ച്‌.ഐ.വി പോസിറ്റീവ് കേസുകള്‍ ഏറെയുള്ളത് ഇതിന് ഒരു കാരണമാണെന്നും ഇവർ പറയുന്നു. എച്ച്‌.ഐ.വി രോ​ഗികള്‍ കൊവിഡ് ബാധിരാകുന്നത് ​ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാം. ഇത്തരത്തിൽ എച്ച് ഐ വി രോഗികളിൽ വൈറസിന് വകഭേദം സംഭവിക്കുന്നത്, ലോകമെങ്ങും ഇത് വ്യാപകമാകാൻ കാരണമാകും. ഇത്തരമൊരു സ്ഥിതി വിശേഷം രൂക്ഷമായാൽ ലോകത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് അത് കൈകാര്യം ചെയ്യാൻ സാധിക്കാതെയാകുമെന്നും ഗവേഷകർ പറയുന്നു. നിലവിൽ വികസിപ്പിച്ചെടുത്തിട്ടുള്ള വാക്സിനുകൾക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും പഠനം സംഘം മുന്നറിയിപ്പ് നൽകുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
എച്ച്ഐവി പോസിറ്റീവായ 36കാരിയിൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ!
Open in App
Home
Video
Impact Shorts
Web Stories