TRENDING:

COVID 19 | ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്; മരണം 334,616

Last Updated:

ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. രോഗ ബാധിതര്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നതായാണ് ഒദ്യോഗിക കണക്ക്. ആകെ മരണം 1454 ആയി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്. മരണസംഖ്യ 334,616 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് പതിനാറ് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ക്കാണ്.
advertisement

ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍. 1255 പേര്‍ 24 മണിക്കൂറില്‍ മരിച്ചപ്പോള്‍ ആകെ മരണസംഖ്യ തൊണ്ണൂറ്റിആറായിരം കടന്നു. ബ്രസീലില്‍ 24 മണിക്കൂറിനിടെ പതിനാറായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ട രാജ്യങ്ങളില്‍ ഇന്ത്യക്ക് താഴെയായി പെറുവും ഇടം പിടിച്ചു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ആദരസൂചകമായി അമേരിക്കയില്‍ മൂന്ന് ദിവസം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.

TRENDING:Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും? [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]

advertisement

അതേസമയം, ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. രോഗ ബാധിതര്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നതായാണ് ഒദ്യോഗിക കണക്ക്. ആകെ മരണം 1454 ആയി.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ നാല്‍പതിനായിരം കടന്നു. ഇന്നലെ 2345 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 41,642 ആയി. ഗുജറാത്തിലും തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്; മരണം 334,616
Open in App
Home
Video
Impact Shorts
Web Stories