സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ
സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ
സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുമ്പോഴുള്ള ചൂട് സഹിക്കാനാകാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവതി പറയുന്നത്. PPE കിറ്റ് പൂർണ്ണമായും സുതാര്യമായിരിക്കുമെന്ന് കരുതിയില്ലെന്നും ഇവർ പറയുന്നു.
മോസ്കോ: കോവിഡ് പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ആരോഗ്യപ്രവർത്തകർ തന്നെയാണ്. രോഗികളുമായി അടുത്തിടപഴകുന്ന ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ പല പ്രതിരോധ സംവിധാനങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം Personal protective equipment അഥവ PPE കിറ്റ്സ് എന്നറിയപ്പെടുന്ന സുരക്ഷാ കവചങ്ങളാണ്.
ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ഈ കവചം ധരിച്ച് ജോലി ചെയ്യുമ്പോൾ ചൂടും വിയര്‍പ്പുമൊക്കെയായുള്ള ബുദ്ധിമുട്ട് പല ആരോഗ്യപ്രവർത്തകരും പലപ്പോഴായി പങ്കുവച്ചിട്ടുള്ളതുമാണ്. എന്നാൽ പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള അസൗകര്യം കുറയ്ക്കാൻ റഷ്യയിലെ ഒരു നഴ്സ് സ്വീകരിച്ച മാർഗം ഇപ്പോൾ വിമർശനങ്ങൾ ഉയര്‍ത്തിയിരിക്കുകയാണ്.
പുരുഷന്മാരുടെ കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ പിപിഇ കിറ്റിന് താഴെ അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ജോലിക്കെത്തിയത്. കടുത്ത ചൂട് സഹിക്കാൻ വയ്യാതെയാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്. സുതാര്യമായ കവചിത വസ്ത്രങ്ങളിലൂടെ ഇവരുടെ അടിവസ്ത്രങ്ങൾ വ്യക്തമായി തന്നെ പുറത്തു കാണാമായിരുന്നു. ജോലിക്കിടെയുള്ള ഇവരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുമ്പോഴുള്ള ചൂട് സഹിക്കാനാകാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവതി പറയുന്നത്. PPE കിറ്റ് പൂർണ്ണമായും സുതാര്യമായിരിക്കുമെന്ന് കരുതിയില്ലെന്നും ഇവർ പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.