ഇന്റർഫേസ് /വാർത്ത /Kerala / Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും?

Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും?

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Bev Q App| വരിനിൽക്കുന്നവർക്കിടയിൽ ആറടി അകലം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ  ബെവ്കോ ഔട്ട് ലെറ്റുകൾക്കു മുന്നിൽ പൂർത്തിയാക്കി. ബാറുകളിൽ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചു.

  • Share this:

ഗണപതി കല്യാണം പോലെ... നാളെ നാളെ... നീളെ നീളെ... മദ്യപിക്കാൻ ആഗ്രഹിച്ചിരിക്കുന്നവരുടെ അവസ്ഥയാണിത്. 'ബെവ് ക്യു' ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഗൂഗിളിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ആപ് പുറത്തിറക്കാനായിട്ടില്ല. അതേസമയം കൊല്ലം ജില്ലയിലെ ബാറുകൾ ലൈസൻസ് പുതുക്കാനുള്ള ഫീസ് എക്സൈസിൽ അടച്ചു. 30 ലക്ഷം രൂപയാണു ലൈസൻസ് പുതുക്കാനുള്ള ഫീസ്.

വരിനിൽക്കുന്നവർക്കിടയിൽ ആറടി അകലം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ  ബെവ്കോ ഔട്ട് ലെറ്റുകൾക്കു മുന്നിൽ പൂർത്തിയാക്കി. ബാറുകളിൽ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചു. സർവീസ് ഡെസ്ക് അടക്കമുള്ള മറ്റു സൗകര്യങ്ങൾക്ക് ബാറുകൾ അധിക തുക അടയ്ക്കണം. റെസ്റ്റോറൻറ് സൗകര്യം പ്രയോജനപ്പെടുത്തുന്നുവെങ്കിൽ 33,000 രൂപ കൂടി അധികം നൽകണം. പുതിയ കണക്കനുസരിച്ച് ജില്ലയിൽ ബാറുകൾ അടക്കം 111 ഇടങ്ങളിൽ നിന്നു മദ്യം വാങ്ങാൻ കഴിയും. ബെവ്കോ വിൽക്കുന്ന അതേ വിലയ്ക്കു തന്നെയാണു ബാറുകളിൽ നിന്നു മദ്യം വിൽക്കുക.

TRENDING:Happy Birthday Mohanlal | നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]Happy Birthday Mohanlal:Super Dialogues ‘എന്റെ റോൾ; അത് മറ്റാർക്കും പറ്റില്ല, അതെല്ലാവർക്കും അറിയാം’ [VIDEO]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ജില്ലയിൽ 30 ബെവ്കോ ഔട്ട്‌ലെറ്റുകളും 2 കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളുമാണു സർക്കാർ ഉടമസ്ഥതയിലുള്ളത്. 50 ബാറുകളുമുണ്ട് .  29 ബീയർ ആൻഡ് വൈൻ പാർലറുകളും പ്രവർത്തിക്കും. മൊബൈൽ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്ന മുറയ്ക്കു ലഭിക്കുന്ന ടോക്കൺ അനുസരിച്ചാണു മദ്യം ലഭിക്കുക. ടോക്കണിൽ ഔട്ട്‌ലെറ്റിലോ ബാറിലോ എത്തേണ്ട സമയവും രേഖപ്പെടുത്തിയിരിക്കും. പത്തു ദിവസത്തെ ഇടവേളകളിലേ ഒരാൾക്ക് മദ്യം രണ്ടാമതും മദ്യം ലഭിക്കൂ. ഒരു തവണ പരമാവധി 3 ലിറ്റർ വാങ്ങാം.

First published:

Tags: Bevco outlet, Liquor sale, Liquor sale in Kerala, Liquor sale Mobile app, Online Liquor sale, Virtual Que Mobile app