Coronavirus Outbreak LIVE Updates: പത്തനംതിട്ടയിൽ മൂന്നുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണിത്. ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി. കേരളം, ഉത്തർപ്രദേശ്, ഡൽഹി, കശ്മീർ എന്നിവിടങ്ങളിലാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മൂന്നുവയസുകാരനിലാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. വിവാഹം ഉൾപ്പെടെ പൊതുചടങ്ങുകള്‍ മാറ്റിവെക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ നടത്തും. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തത്സമയവിവരങ്ങൾ ചുവടെ...