ഡിസംബറിൽ കൊറോണ വൈറസ് മഹാമാരി ആദ്യം പ്രത്യക്ഷപ്പെട്ട ചൈനീസ് നഗരമായ വുഹാനിലെ ഒരു ലാബിൽ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണത്തെക്കുറിച്ച് തന്‍റെ സർക്കാർ അന്വേഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
“ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് വൈറസ് മൃഗങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്നും ലാബിൽനിന്ന് പുറത്തുവന്നതോ അല്ലെന്നുമാണ്,” ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് ജനീവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "വൈറസ് മൃഗങ്ങളിൽ നിന്നുള്ളതാകാം."- അവർ പറഞ്ഞു.
വൈറസ് ഏത് സാഹചര്യത്തിലാണ് മനുഷ്യരിലേക്ക് എത്തിയതെന്നത് വ്യക്തമല്ല, പക്ഷേ "തീർച്ചയായും" ഒരു മൃഗങ്ങളിൽനിന്നാകാം പിടിപെട്ടത്. "വവ്വാലുകളിൽ കൊറോണ വൈറസുണ്ട്, പക്ഷേ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വന്നത് എങ്ങനെയെന്ന് ഇപ്പോഴും കണ്ടെത്തേണ്ടതുണ്ട്."
advertisement
BEST PERFORMING STORIES:COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ [NEWS]'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
വൈറസ് അശ്രദ്ധമായി ഒരു ലാബിൽ നിന്ന് പുറത്തുവന്നതാണോയെന്ന് വിശദീകരിക്കാനുള്ള അഭ്യർത്ഥനയോട് അവർ പ്രതികരിച്ചില്ല. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് പരീക്ഷണങ്ങൾക്കിടെ അബദ്ധത്തിൽ വൈറസ് പുറത്തുവന്നതെന്ന അഭ്യൂഹങ്ങൾ അവർ തള്ളിക്കളഞ്ഞു. അമേരിക്കയുടെ വാദഗതികളെ തള്ളുന്നതും ചൈനയുടെ അവകാശവാദം അംഗീകരിക്കുന്നതുമാണ് ലോകാരോഗ്യസംഘടനയുടെ പുതിയ നിലപാട്
കൊറോണ വൈറസ് മഹാമാരി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഎൻ ഏജൻസിക്ക് ധനസഹായം നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ കഴിഞ്ഞ ആഴ്ചത്തെ തീരുമാനത്തെക്കുറിച്ച് ചോദിച്ച ചൈബ് പറഞ്ഞു: “പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ... ഞങ്ങൾ സാഹചര്യം വിലയിരുത്തും ഏതെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇടപെടും. "- അവർ പറഞ്ഞു.
“കോവിഡിനായി മാത്രമല്ല, അനേകം, പല ആരോഗ്യ പരിപാടികൾക്കും ഞങ്ങൾ ചെയ്യുന്നത് തുടരേണ്ടത് വളരെ പ്രധാനമാണ്,” പോളിയോ, എച്ച്ഐവി, മലേറിയ എന്നിവയ്ക്കെതിരായ പ്രതിരോധ നടപടികൾ തുടരേണ്ടത് അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി.
മാർച്ച് അവസാനത്തോടെ ലോകാരോഗ്യസംഘടനയ്ക്ക് 81 ശതമാനം ധനസഹായം ലഭിച്ചുവെന്ന് അവർ പറഞ്ഞു. 4.8 ബില്യൺ ഡോളറിന്റെ ബജറ്റാണ് ഉള്ളത്. ജനീവ ആസ്ഥാനമായുള്ള ഏജൻസിയുടെ ഏറ്റവും വലിയ ദാതാക്കളായിരുന്നു അമേരിക്ക. ഗേറ്റ്സ് ഫൌണ്ടേഷനും ബ്രിട്ടനുമാണ് ലോകാരോഗ്യസംഘടനയ്ക്ക് വൻസഹായം നൽകുന്ന മറ്റ് രണ്ടു പേർ.