മുംബൈ: സാമൂഹിക അകലം പാലിക്കണം എന്ന നിബന്ധന കൃത്യമായി അനുസരിക്കുകയാണെങ്കിൽ മദ്യശാലകൾക്ക് വിലക്കുണ്ടാകില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. വീഡിയോ കോൺഫറൻസ് വഴി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ആ സാഹചര്യത്തിൽ അവിടുത്തെ ആരോഗ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരമൊരു പ്രസ്താവന അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായപ്രകടനമാണോ അതോ ഔദ്യോഗിക തീരുമാനം ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മദ്യശാലകള്‍ തുറക്കുന്ന വിഷയത്തിൽ സർക്കാര്‍ ഇതുവരെ നിർദേശം ഒന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയന്ത്രിത സമയത്തേക്ക് മദ്യശാലകളും വിൽപ്പന കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാന വരുമാനവും തൊഴിലിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ഘട്ടം ഘട്ടമായി ഡിസ്റ്റിലെറികളും വൈൻ ഷോപ്പുകളും തുറക്കാനുള്ള ശുപാർശകളടങ്ങിയ കത്ത് കോൺഫിഡറേഷൻ ഓഫ് ഇന്ത്യന്‍ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കൈമാറിയിരുന്നു.ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.