നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • COVID 19 | അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

  COVID 19 | അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച

  പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല.

  A crude oil pump jack

  A crude oil pump jack

  • Share this:
   ന്യൂയോർക്ക്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് എണ്ണവില. യുഎസ് വിപണിയിൽ ക്രൂഡ് ഓയില്‍ വില -37.63 ഡോളറിലേക്കാണ് താഴ്ന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എണ്ണയ്ക്ക് ആവശ്യം കുറഞ്ഞിരുന്നു. എണ്ണ സംഭരണം പരിധി വിട്ടതും ഉത്പ്പാദന്നത്തില്‍ വലിയ ഇടിവ് ഉണ്ടാകാതെയും ആയതോടെ എണ്ണവില കൂപ്പു കുത്തുകയായിരുന്നു.

   ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ നേരിടുന്നത്. കോവിഡ് വ്യാപനവും ലോക്ക് ഡൗണും ഒക്കെയായി വിവിധ രാജ്യങ്ങളിൽ എണ്ണ ഉപഭോഗത്തില്‍ കുറവ് വന്നിരുന്നു. ഇതേ തുടർന്ന് പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല.

   You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]

   യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. റിഫൈനറികളിലെ പ്രവര്‍ത്തനത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും എണ്ണവില തകര്‍ച്ച നേരിട്ടതോടെ ഇത് എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

   Published by:Asha Sulfiker
   First published: