കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം, വായു സഞ്ചാരം എന്നിവ ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനം പ്രധാനമായി ഉണ്ടാകുന്നത് കോവിഡ് ബാധിതനായ ആളുടെ ഉമിനീര്‍, വായില്‍ നിന്നോ മൂക്കില്‍ നിന്നോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന ഡ്രോപ്‌ലെറ്റുകള്‍, എയ്‌റോസോളുകള്‍ എന്നിവയിലൂടെയാണ്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്നും രോഗബാധിതനായ വ്യക്തിയില്‍ നിന്നുള്ള ഡ്രോപ്‌ലെറ്റുകളിലൂടെയും വൈറസ് വ്യാപിക്കാം. ഇരട്ട ലെയര്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍95 മാസ്‌ക് ധരിക്കണം. വൈറസ് പകരുന്നത് തടയുന്നതിനായി വീടുകളിലും ഓഫീസുകളിലും വായു സഞ്ചാരം ഉറപ്പുവരുത്തണം. വാതിലുകള്‍ തുറന്നിടുകയും ഫാനുകള്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.
advertisement
Also Read-ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതം; സമുദ്രത്തിലെ മാലിന്യങ്ങൾ വലിയ തോതിൽ മുംബൈ തീരത്തടിയുന്നു
അതേസമയം ലാബുകളുടെയോ മെഡിക്കല്‍ രംഗത്ത് വൈദഗ്ദ്യം ഉള്ളവരുടെയോ സഹായം കൂടതെ കോവിഡ് ടെസ്റ്റ് ഇനി വീടുകളിലും. ഇതിനുള്ള അനുമതി നല്‍കുന്നതാണ് ഐസിഎംആര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗരേഖ. പരിശോധനയ്ക്കാനുള്ള റാപിഡ് ആന്റിജന്‍ കിറ്റ് തയാറായിക്കഴിഞ്ഞു.
മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന കിറ്റിന്റെ വില 250 രൂപയാണ്. മാര്‍ഗരേഖ പ്രകാരം രോഗലക്ഷണം ഉള്ളവര്‍ക്കും ലബോറട്ടറിയില്‍ നിന്ന് പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉള്ളവര്‍ക്കുമാണ് പരിശോധനയ്ക്ക് അനുമതി. വീടുകളില്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
അവരെ പോസിറ്റീവ് കേസ് ആയി പരിഗണിക്കും. എന്നാല്‍ രോഗ ലക്ഷണം ഉള്ളവര്‍ക്ക് ഇത്തരം പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ അവര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധന രീതി പരിചയപ്പെടുത്തുന്ന മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം പരിശോധയ്ക്ക് ശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ ഫോട്ടോ ആപ്പില്‍ അപ്ലോഡ് ചെയ്യണം.
രോഗി പോസറ്റീവ് ആണോ ആണോ അല്ലയോ എന്ന് അതിലൂടെ അറിയാം. ആപ്പില്‍ കൈമാറുന്ന രേഖകള്‍ സുരക്ഷിതം ആയിരിക്കുമെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സഹാചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ അടക്കം പരിശോധന വ്യാപിപ്പിക്കാന്‍ നീക്കം ഗുണം ചെയ്യും.