'ദയയുടെ ചുമർ'; കോവിഡ് കാലത്ത് ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണവുമായി തമിഴ്‌നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഭക്ഷണം ആവശ്യമുള്ളവർക്ക് അവിടെ പോയി ഈ ഭക്ഷണപ്പൊതികളും മറ്റു ഭക്ഷ്യവസ്തുക്കളും എടുത്ത് കഴിക്കാം
കോവിഡ് 19 മഹാമാരിയുടെ വ്യാപനം ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിവിട്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ഉപജീവനത്തിനായി ദിവസ വേതനത്തിന് തൊഴിലെടുക്കുന്ന ആളുകളെയും സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് കോവിഡ് കാലം സമ്മാനിച്ചത്. എന്നാൽ, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ കുംഭകോണം എന്ന ചെറുപട്ടണത്തിൽ നല്ലവരായ ചില മനുഷ്യർ അവിടത്തെ ജനങ്ങളിൽ ആരും തന്നെ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ്.
ഈ മഹാമാരിയ്ക്കിടയിൽ പട്ടിണി കിടക്കുന്നവരും പണം സമ്പാദിക്കാനുള്ള മാർഗങ്ങളെല്ലാം അടഞ്ഞവരുമായ ജനങ്ങളെ സഹായിക്കാനും അവർക്ക് ഭക്ഷണം നൽകാനും ഒരു സംഘം യുവാക്കൾ ചേർന്ന് 'അൻപ് സുവർ' അഥവാ 'ദയയുടെ ചുമർ' സ്ഥാപിച്ചിരിക്കുകയാണ്. കുംഭകോണത്തെ ശരൺകബനി കോയിൽ സന്നിധി തെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ചുമരിൽ സാമ്പാർ റൈസ്, ലെമൺ റൈസ്, ടൊമാറ്റോ റൈസ്, കേർഡ് റൈസ് എന്ന് തുടങ്ങി നിരവധി തരം ചോറുകൾ ഉൾക്കൊള്ളുന്ന 100 ഭക്ഷണപ്പൊതികൾ ഉണ്ടാകും.
advertisement
ചുമരിലെ അലമാരത്തട്ടുകളിലായി ബിസ്കറ്റ് പാക്കറ്റുകളും പായ്ക്ക് ചെയ്ത കുടിവെള്ളവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും നിരത്തിയിട്ടുണ്ടാകും. ഭക്ഷണം ആവശ്യമുള്ളവർക്ക് അവിടെ പോയി ഈ ഭക്ഷണപ്പൊതികളും മറ്റു ഭക്ഷ്യവസ്തുക്കളും സ്വയമേവ എടുത്ത് കഴിക്കാവുന്നതാണ്. ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ സൗജന്യമായി നടത്തുന്ന ഈ ഭക്ഷണ വിതരണം തുടരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
You may also like:ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് മഴവിൽ പതാക ഉയർത്തി ക്യൂബ; അഭിനന്ദിച്ച് LGBTQ സമൂഹം
കോവിഡ് മഹാമാരി വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ലോക്ക്ഡൗൺ സമയത്ത് പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി ആരംഭിച്ച സംരംഭമല്ല ഇത്. ഡൽഹിയിൽ കഴിഞ്ഞ ഏപ്രിലിൽ യൂത്ത് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന 27 സന്നദ്ധപ്രവർത്തകർ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് എത്തിച്ചു നൽകിയിരുന്നു.
advertisement
You may also like:രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊറോണ വൈറസ് ബാധ മൂലം സ്വന്തമായി ഭക്ഷണം പോലും പാകം ചെയ്ത് കഴിക്കാൻ കഴിയാത്ത ആളുകൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുക എന്നതായിരുന്നു ഈ പ്രവർത്തനത്തിലൂടെ യൂത്ത് വെൽഫെയർ അസോസിയേഷൻ ലക്ഷ്യമിട്ടത്. സമാനമായ സന്നദ്ധ പ്രവർത്തനങ്ങൾ കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി പേരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
advertisement
രാജ്യത്തെമ്പാടും കോവിഡ് ബാധ ആശങ്കാജനകമാം വിധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മാനവരാശി അതിന്റെ ചരിത്രത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും പ്രയാസം നിറഞ്ഞ കാലഘട്ടങ്ങളിൽ ഒന്നിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. തലയ്ക്ക് മുകളിൽ എപ്പോഴും വന്നു വീഴാവുന്ന ഒരു വാൾ പോലെ കൊറോണ വൈറസിന്റെ വ്യാപനം നമ്മെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യത്തിലും തങ്ങളാൽ കഴിയുന്ന വിധത്തിൽ പാവങ്ങളും അവശത അനുഭവിക്കുന്നവരുമായ ജനങ്ങൾക്ക് നേരെ സഹായഹസ്തം നീട്ടുന്ന നല്ല മനുഷ്യർ നമുക്കിടയിലുണ്ട് എന്നത് തീർച്ചയായും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2021 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ദയയുടെ ചുമർ'; കോവിഡ് കാലത്ത് ആവശ്യക്കാർക്ക് സൗജന്യ ഭക്ഷണവുമായി തമിഴ്‌നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ