സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളെയാണ് ഈ നിരക്കിൽ ചികിൽസിക്കുക. ചികിൽസാ ചെലവ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധയിൽ ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികൾക്ക് നൽകും.
കേന്ദ്രം നിശ്ചയിച്ച റേറ്റ് കുറവാണെന്ന പരാതിയെ തുടർന്നാണ് ചികിൽസ ചെലവ് പരിഷ്കരിച്ചത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയ്ക്കാണ് കാരുണ്യ ചികിൽസ പദ്ധതിയുടെ നടത്തിപ്പ്.
TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
advertisement
സ്വകാര്യ ആശുപത്രിയിൽ ചിക്തസ പ്രോട്ടോക്കോൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേർന്ന് ചികിൽസ പ്രോട്ടോക്കോൾ നിശ്ചയിക്കും. സ്വകാര്യ ആശുപത്രികളിൽ നേരിട്ട് പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ ചികിൽസ ചെലവിന്റെ കാര്യത്തിൽ അതിന് ശേഷം മാത്രമാകും വ്യക്തത ലഭിക്കുക.