TRENDING:

Covid 19 | കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ മുറി വാടക ഇനി ആശുപത്രികൾ തീരുമാനിക്കും

Last Updated:

നേരത്തെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവിൽ ജനറൽ വാർഡിലെയും ഐ സി യുകളിലേയും നിരക്കാണ് സർക്കാർ നിഷ്കര്ഷിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് ചികിത്സയിലുള്ളവർക്ക് റൂമുകളുടെ വാടക ആശുപത്രികൾക്ക് നിശ്ചയിക്കാം. മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പ് തീരുമാനം. നിരക്ക് പൊതുവായി പ്രദർശിപ്പിക്കണം. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനമെന്നാണ് ആക്ഷേപം
Representation pic.
Representation pic.
advertisement

ചികിത്സയിൽ റൂമുകളുടെയും സ്യൂട്ടുകളുടെയും നിരക്ക് ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാൻ സർക്കാർ അനുമതി നൽകിയത്. നേരത്തെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവിൽ ജനറൽ വാർഡിലെയും ഐ സി യുകളിലേയും നിരക്കാണ് സർക്കാർ നിഷ്കര്ഷിച്ചിരുന്നത്. കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ റൂമുകളിലെ നിരക്ക് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സർക്കാരിന് കത്ത് നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവ്.

റൂമുകളിലെ സൗകര്യങ്ങളനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് സർക്കാരിന് നിരക്ക് നിർദേശിക്കാൻ അവസരമുണ്ടായിരുന്നിട്ടും ഉപയോഗപ്പെടുത്തിയില്ല. ഇതോടെ ചികിൽസക്ക് സർക്കാർ നിജപ്പെടുത്തിയ നിരക്ക് മാത്രം വാങ്ങിയാലും റൂം നിരക്കായി വൻ തുകവരെ ഈടാക്കാൻ ആശുപത്രികൾക്ക് കഴിയുമെന്നാണ് വിമർശനം.

advertisement

നിരക്ക് പൊതുവായി പ്രദർശിപ്പിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ വാർഡുകളേക്കാൾ കൂടുതലും റൂമുകളാണ് എന്നതിനാൽ രോഗികൾക്ക് പുതിയ ഉത്തരവ് തിരിച്ചടിയാവും.

ജനറല്‍ വാര്‍ഡുകളിൽ ഒരു ദിവസത്തിന് 2645 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്.സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്കും, നേരത്തെ മറ്റ് അസുഖങ്ങൾക്കുള്ളവർക്കും കോവിഡ് ചികിത്സക്ക് സർക്കാർ നിരക്കേ ഈടാക്കാവു എന്നും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

അതിനിടെ രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 53,256 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,35,221 ആയി. ഇതിൽ 2,88,44,199 പേർ രോഗമുക്തി നേടി. നിലവിൽ 702887 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

advertisement

രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു എന്നത് നിലവിൽ സാഹചര്യത്തിൽ ആശ്വാസം ഉയർത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,190 പേരാണ് കോവിഡ് മുക്തി നേടിയത്.

Also Read-800 കിലോ 'ചാണകം' കാണാതായി; മോഷണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

പ്രതിദിന കണക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നത് ആശങ്കയായി നിലനിൽക്കുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 1422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,88,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

advertisement

രോഗപരിശോധനയും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. പ്രതിദിനം പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ച് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 13,88,699 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ജൂൺ 20 വരെ 39,24,07,782 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ മുറി വാടക ഇനി ആശുപത്രികൾ തീരുമാനിക്കും
Open in App
Home
Video
Impact Shorts
Web Stories