മാസ്ക് ധരിക്കുക, പരിശോധന വർധിപ്പിക്കുക, ജീനോം സീക്വൻസിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അക്യൂട്ട് റെസ്പിറേറ്ററി അണുബാധ (എആർഐ) കേസുകളുടെ തുടർച്ചയായ നിരീക്ഷണം എന്നിവയെക്കുറിച്ച് ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.
നിയുക്ത INSACOG ജീനോം സീക്വൻസിംഗ് ലബോറട്ടറികൾ ഉപയോഗിച്ച് പോസിറ്റീവ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇത് പുതിയ വകഭേദങ്ങൾ കണ്ടെത്താൻ സഹായിക്കും.
ആശുപത്രി പരിസരത്ത് രോഗികളും ആരോഗ്യ പ്രവർത്തകരും മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെ കോവിഡ് മാനദണ്ഡം എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തിരക്കേറിയ പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം മോദി ഊന്നിപ്പറഞ്ഞു.
advertisement
മാർച്ച് 22ന് അവസാനിച്ച ആഴ്ചയിൽ പ്രതിദിന ശരാശരി കേസുകൾ 888 ഉം പ്രതിവാര പോസിറ്റീവിറ്റി 0.98 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ജനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണമെന്നും ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തി.
പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
