കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
You may also like:കേന്ദ്രസർക്കാരിന്‍റെ നൂറിലധികം കമ്പ്യൂട്ടറുകളിൽ മാൽവെയർ ആക്രമണം; മെയിലുകൾ വന്നത് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ നിന്ന് [NEWS]നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: ഒരുവർഷം മുമ്പ് തന്നെ ബന്ധം അവസാനിപ്പിച്ചുവെന്ന് ആരോപണവിധേയനായ യുവാവ് [NEWS] ഏകവരുമാനമാർഗമായ പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷംകാത്തിരുന്നു വകവരുത്തി; 'പുലിമുരുകൻ' പിടിയിൽ [NEWS]
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,36,217 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,94,451 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.