സംസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയര്‍ന്നു. ജനുവരി 15 വരെ നിർണായകമാണെന്ന് ടാസ്ക്ക് ഫോഴ്സ് വിലയിരുത്തി.
അതേസമയം കർണാടകയിലും കോവിഡ് ജാഗ്രത ശക്തമാക്കി. പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ശനിയാഴ്ച മുതൽ കോവിഡ്-19 ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങൾക്കും കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾക്കും പരിശോധന നിർബന്ധമാക്കുവാൻ നിർദ്ദേശം നൽകി. ബംഗ്ലൂരിലെ വികാസ് സൗദയിൽ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.