TRENDING:

COVID 19| സാമൂഹിക അകലം എത്രകാലം? വാക്സിൻ കണ്ടെത്തയില്ലെങ്കിൽ 2022 വരെയെന്ന് ഗവേഷകർ

Last Updated:

സാമൂഹിക അകലം മാത്രമാണ് നിലവിൽ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും പഠനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ പെട്ടന്ന് കണ്ടെത്തിയില്ലെങ്കിൽ നിലവിൽ തുടരുന്ന സാമൂഹിക അകലം വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന് ഗവേഷകർ. നിലവിലെ സാഹചര്യത്തിൽ യുഎസ് അടക്കമുള്ള കോവിഡ‍് തീവ്ര മേഖലയിലാകും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുക.
advertisement

വാക്സിനോ പ്രതിരോധ മരുന്നോ വേഗത്തിൽ കണ്ടെത്തിയില്ലെങ്കിൽ യുഎസിൽ ലോക്ക്ഡൗൺ 2022 വരെ നീണ്ടേക്കാമെന്നാണ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

കോവിഡ‍ിനെതിരെ ഫലപ്രദമായ ചികിത്സയോ വാക്സിനോ ലഭ്യമായില്ലെങ്കിൽ നിലവിലെ സാമൂഹിക അകലം എന്നത് 2022 വരെ നീണ്ടേക്കാം എന്ന് journal Science ൽ പറയുന്നു.

BEST PERFORMING STORIES:ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് 19 ‌സ്ഥിരീകരിച്ചു [NEWS]24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട': പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വെ [NEWS]

advertisement

2024 വരെ കോവിഡ് നിരീക്ഷണം അനിവാര്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയന്ത്രണങ്ങൾ നീക്കുന്നതോടെ വൈറസ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിലെ മറ്റൊരു സുപ്രധാന നിരീക്ഷണം.

കൊറോണ വൈറസിനായി ആർക്കാണ് ആന്റിബോഡികൾ ഉള്ളതെന്ന് നിർണ്ണയിക്കാൻ വിശ്വസനീയമായ ഒരു പരിശോധന കണ്ടെത്തുക, മുമ്പത്തെ അണുബാധയ്ക്ക് പ്രതിരോധശേഷിയുടെ അളവ് സ്ഥാപിക്കുക, സാധാരണ ജനങ്ങളിൽ വിശ്വസനീയവും വ്യാപകവുമായ ആന്റിബോഡി പരിശോധനകൾ നടത്തുന്നതിന് ആരോഗ്യ സംവിധാനങ്ങളുടെ ശേഷി എന്നിവയാണ് നേരിടേണ്ട പ്രധാന വെല്ലുവിളികൾ.

കോവിഡിനെ നേരിടാൻ സാമൂഹിക അകലവും ലോക്ക്ഡൗണും മാത്രമാണ് നിലവിലെ പ്രതിരോധ മാർഗങ്ങൾ എന്നിരിക്കേ ഇതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വലുതാണ്. ലോകത്തിന്റെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിൽ ഗുരുതരമായ ഭവിഷ്യത്തുക്കളാകും ഇതുമൂലം ഉടലെടുക്കുക.

advertisement

എങ്കിലും സാമൂഹിക അകലം മാത്രമാണ് നിലവിൽ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്നും പഠനം പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| സാമൂഹിക അകലം എത്രകാലം? വാക്സിൻ കണ്ടെത്തയില്ലെങ്കിൽ 2022 വരെയെന്ന് ഗവേഷകർ
Open in App
Home
Video
Impact Shorts
Web Stories