News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 15, 2020, 7:34 AM IST
Indian Railways
റായ്പുർ: ചരിത്രം കുറിക്കാൻ 'അനാക്കോണ്ട'യുമായി ഇന്ത്യൻ റെയിൽവെ. മൂന്ന് ഗുഡ്സ് ട്രെയിനുകളെ യോജിപ്പിച്ച് കൊണ്ട് രണ്ട് കിലോമീറ്റർ നീളത്തിലുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം പരീക്ഷണാര്‍ത്ഥത്തിൽ റെയിൽവെ ഓടിച്ചിരുന്നു. 'അനാക്കോണ്ട'എന്ന് റെയിൽവെ തന്നെ വിശേഷിപ്പിക്കുന്ന ട്രെയിൻ, ഛത്തീസ്ഗഡിലെ ഭിലായിൽ നിന്നും കോർബയിലേക്ക് 225 കിലോമീറ്ററോളമാണ് പരീക്ഷണ ഓട്ടം നടത്തിയത്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെയാണ് ഇത്രയും നീളമുള്ള ടെയിൻ യാഥാർത്ഥ്യമാക്കിയത്.
You may also like:മെയ് 11 വരെ ലോക്ക്ഡൗൺ നീട്ടി ഫ്രാൻസ്; ജൂലൈ പകുതി വരെ പൊതു പരിപാടികൾക്കും വിലക്ക്‍ [NEWS]ലോക്ക് ഡൗണിലെ പരിതാപക്കാഴ്ച: റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ [NEWS]ചൈനയിൽ നിന്ന് കാലതാമസം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി മറ്റു വഴികൾ തേടി ഇന്ത്യ [NEWS]സിസ്ട്രിബ്യൂട്ടഡ് പവർ കൺട്രോൾ സിസ്റ്റം (ഡി പി സി എസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനിൽ മുന്നിലെ ഡീസൽ എഞ്ചിനാണ് മുഴുവൻ ട്രെയിനിനെയും നിയന്ത്രിക്കുന്നത്. താരതമ്യേന ചിലവ് കുറഞ്ഞ ഈ രീതി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ട്രാക്കുകളിലെ തിരക്കൊഴിവാക്കാനും സഹായിക്കുമെന്നാണ് റെയില്‍വെ വിലയിരുത്തുന്നത്.
സാധാരണ ഗുഡ്സ് ട്രെയിൻ ഏഴ് മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരം അനാക്കോണ്ട ആറു മണിക്കൂർ കണ്ട് പിന്നിട്ടുവെന്നാണ് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ (റായ്പൂര്‍ ഡിവിഷന്‍) പ്രകാശ് ചന്ദ് ത്രിപാഠി പറയുന്നത്. ലോക്കോ പൈലറ്റ്, അസിസ്റ്റൻസ് ലോക്കോപൈലറ്റ്, ഡ്രൈവർ ക്രൂ എന്നീ ഒരു സെറ്റ് ജീവനക്കാർ മതി ഇത്രയും വലിയ ടെയിൻ നിയന്ത്രിക്കാൻ.
Published by:
Asha Sulfiker
First published:
April 15, 2020, 7:34 AM IST