ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം എംഎൽഎ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് കോവിഡ് സ്ഥിരീകരിച്ചത്.
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേഡാവലയ്ക്ക് കോൺഗ്രസ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി നേരിയ പനിയുണ്ടായിരുന്ന ഇദ്ദേഹം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ച റിപ്പോർട്ട് എത്തുന്നത്.
സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കർഫ്യു ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കഴിഞ്ഞ ദിവസം എംഎൽഎ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളുണ്ടെങ്കിലും, എംഎൽഎയുമായി അടുത്തിടപഴകിയവരെ മുന്‍കരുതൽ നടപടി എന്ന നിലയ്ക്ക് ക്വാറന്റൈൻ ചെയ്യുന്നത് ആലോചനയിലുണ്ട്.
You may also like:മെയ് 11 വരെ ലോക്ക്ഡൗൺ നീട്ടി ഫ്രാൻസ്; ജൂലൈ പകുതി വരെ പൊതു പരിപാടികൾക്കും വിലക്ക്‍ [NEWS]ലോക്ക് ഡൗണിലെ പരിതാപക്കാഴ്ച: റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ [NEWS]ചൈനയിൽ നിന്ന് കാലതാമസം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി മറ്റു വഴികൾ തേടി ഇന്ത്യ [NEWS]
മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും ഇടപഴകിയ കോൺഗ്രസ് എംഎൽഎ, ഒരു വാർത്താ സമ്മേളനത്തിലും പങ്കെടുത്തു. ഇമ്രാനെ നിലവിൽ ഗാന്ധിനഗറിലെ എസ് വി പി ആശുപത്രി. യിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement
ഗുജറാത്തിൽ ഇതുവരെ 617 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. 26 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Location :
First Published :
April 15, 2020 6:27 AM IST