TRENDING:

പെരുമ്പാവൂർ സ്റ്റേഷനിലും നിയന്ത്രണം; എറണാകുളത്തെ പൊലീസ് സ്റ്റേഷനുകൾ കൊറോണ ഭീതിയിൽ

Last Updated:

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ  കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികൾക്ക് കൊറോണ വൈറസ് ബാധിതനുമായി സമ്പർക്കമുണ്ടായിരുന്നു എന്ന പ്രതികളുടെ മൊഴിയുടെ  അടിസ്ഥാനത്തിൽ  പോലീസ് സ്റ്റേഷനിൽ ജാഗ്രതാ നിർദേശം നൽകി. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ കോവിഡ് ഭീതിയിൽ. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പെരുമ്പാവൂർ സ്റ്റേഷൻ കോവിഡ് ഭീതിയിലായി. സ്റ്റേഷനിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
advertisement

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ  കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികൾക്ക് കൊറോണ വൈറസ് ബാധിതനുമായി സമ്പർക്കമുണ്ടായിരുന്നു എന്ന പ്രതികളുടെ മൊഴിയുടെ  അടിസ്ഥാനത്തിൽ  പോലീസ് സ്റ്റേഷനിൽ ജാഗ്രതാ നിർദേശം നൽകി.  കഴിഞ്ഞ ഒരു മാസം വൈറസ് ബാധിതനൊപ്പമാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നായിരുന്നു മൊഴി.

പെരുമ്പാവൂർ സ്വദേശിയായ ഉണ്ണി എന്നയാൾ മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ട കേസിലെ  പ്രതികളായ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിൽ പോലീസ് പിടിയിലായതിന് പിന്നാലെയാണ് തങ്ങൾ കൊറൊണ വൈറസ് ബാധിച്ചയാൾക്കൊപ്പമാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതെന്ന് ഇരുവരും പോലീസിനോട് വെളിപ്പെടുത്തുന്നത്.

advertisement

TRENDING: 2021 ൽ സുശാന്ത് വിവാഹിതനാകാൻ തീരുമാനിച്ചിരുന്നതായി പിതാവ് [NEWS]ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിലെ മീരയുടെ പങ്കെന്ത്? അന്വേഷണവുമായി പോലീസ് [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]

advertisement

ഇതോടെ പ്രതികളെ കസ്റ്റഡിയിലെടുത്ത സമയത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അഗ്നിശമന സേനയെത്തി സ്റ്റേഷൻ അണുവിമുക്തമാക്കിയെങ്കിലും ആരെയും സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് നടപടിക്രമങ്ങൾ. പ്രവാസികൾ കൂടുതലായെത്തുന്ന ജില്ലയായതിനാൽ പോലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിമാനത്താവളം, പോർട്ട്‌, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിരന്തരം സമ്പർക്കം പുലർത്തുന്ന വിഭാഗം പൊലീസാണ്. അതോടൊപ്പം പല പോലീസ് സ്റ്റേഷനുകളും കണ്ടയ്നമെന്റ് സോണുകളുടെ പരിസരത്തുണ്ട്. സ്റ്റേഷൻ ഡ്യൂട്ടിയിൽ പല സാഹചര്യങ്ങളിലുള്ള പ്രതികളെയും മറ്റും കസ്റ്റഡിയിൽ എടുക്കുന്നതും രോഗ  ഭീതി വർദ്ധിപ്പിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
പെരുമ്പാവൂർ സ്റ്റേഷനിലും നിയന്ത്രണം; എറണാകുളത്തെ പൊലീസ് സ്റ്റേഷനുകൾ കൊറോണ ഭീതിയിൽ
Open in App
Home
Video
Impact Shorts
Web Stories