Sushant Singh Rajput | 2021 ൽ സുശാന്ത് വിവാഹിതനാകാൻ തീരുമാനിച്ചിരുന്നതായി പിതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
നടി റിയ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ റിയയെ അറിയില്ലെന്നാണ് കെകെ സിങ് പറയുന്നത്.
സുശാന്ത് സിങ് രജ്പുത്ത് അടുത്ത വർഷം വിവാഹിതനാകാൻ തീരുമാനിച്ചിരുന്നതായി പിതാവ്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
സുശാന്തിന്റെ മരണത്തിന് ശേഷം ആദ്യമായാണ് പിതാവ് കൃഷ്ണകുമാർ സിങ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്.
കോവിഡ് ആയതിനാൽ ഇപ്പോൾ വിവാഹം വേണ്ടെന്ന് സുശാന്ത് പറഞ്ഞതായും കെകെ സിങ് പറയുന്നു.
"കോവിഡിന് ശേഷം ഒരു സിനിമയുടെ ജോലിയുണ്ടെന്നും അതുകഴിഞ്ഞ് ഫെബ്രുവരി-മാർച്ച് മാസത്തിൽ വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നുമാണ് സുശാന്ത് പറഞ്ഞത്." സുശാന്തുമായുള്ള അവസാന സംഭാഷണവും ഇതായിരുന്നുവെന്നും കെകെ സിങ് പറയുന്നു.
TRENDING:'സ്വകാര്യഭാഗത്ത് പൊലീസ് കമ്പി കയറ്റി; ചോരയിൽ മുങ്ങി ഉടുതുണി'; അച്ഛന്‍റെയും സഹോദരന്‍റെയും മരണത്തിലെ ക്രൂരത വിവരിച്ച് യുവതി [NEWS]ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിലെ മീരയുടെ പങ്കെന്ത്? അന്വേഷണവുമായി പോലീസ് [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]
നടി റിയ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ റിയയെ അറിയില്ലെന്നാണ് കെകെ സിങ് പറയുന്നത്.
advertisement
സുശാന്ത് അഭിനയിച്ച പവിത്ര് രിശ്ത സീരിയയിലെ നായിക അംഖിത ലൊഖാന്ദേയുമായുള്ള ബന്ധത്തെ കുറിച്ച് മാത്രമാണ് തനിക്ക് അറിയുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സുശാന്ത് വിവാഹിതനാകാൻ തീരുമാനിച്ചിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുവും നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ആരുമായിട്ടാണ് വിവാഹം എന്നത് പറഞ്ഞിരുന്നില്ല.
അതേസമയം, സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ദിൽ ചാഹ്താഹേ ഹോട്ട്സ്റ്റാറിൽ ജുലൈ 24 ന് റിലീസാകും. 2014 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസിന്റെ റീമേക്കാണ് ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 26, 2020 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput | 2021 ൽ സുശാന്ത് വിവാഹിതനാകാൻ തീരുമാനിച്ചിരുന്നതായി പിതാവ്