Shamna Kasim | ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിലെ മീരയുടെ പങ്കെന്ത്? അന്വേഷണവുമായി പോലീസ്

Last Updated:

പെൺകുട്ടികളെ വലയിൽ വീഴ്ത്തി സംഘത്തിന് മുന്നിൽ എത്തിക്കാൻ കൂട്ടുനിന്നതാര്?

കൊച്ചി: ഷംന കാസിം ബ്ലാക്ക്മെയിലിംഗ് കേസിൽ മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകി. ഇവർക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.  നേരത്തെയും ഇവർ പെൺകുട്ടികളെ വലയിൽ വീഴ്ത്തി സംഘത്തിന് മുന്നിൽ എത്തിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
ആലപ്പുഴയിലുള്ള മോഡലിന്റെ സുഹൃത്താണ് മീര. ഇവരുടെ നിർദ്ദേശപ്രകാരമാണ് മോഡൽ ഒരു ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കാസർഗോഡുള്ള ടിക് ടോക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇയാളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക് താരത്തിന്റെ നിരവധി ഫോട്ടോകൾ തട്ടിപ്പ് സംഘം നൽകിയിരുന്നു. ഇത് എങ്ങനെയാണ് ഇവർക്ക് കിട്ടിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
അറസ്റ്റിലായ നാല് പ്രതികളെ  അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇവരെ പാലക്കാട് രഹസ്യകേണ്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞ് വയ്ക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ  വകുപ്പുകളും ചേർക്കും. സ്വർണ്ണക്കടത്തിൽ ഇവർക്കുള്ള പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വിദേശത്ത് നിന്നും സ്വർണ്ണം കടത്തിയവരെയും ചോദ്യം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Shamna Kasim | ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിലെ മീരയുടെ പങ്കെന്ത്? അന്വേഷണവുമായി പോലീസ്
Next Article
advertisement
Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement