TRENDING:

COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി

Last Updated:

സൗദിയിൽ 47 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3651 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി. മാർച്ച് 23 നാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച കർഫ്യു, അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചത്.
advertisement

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി. 47 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. 3651 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കൊറോണ വ്യാപനം വർധിച്ച സാഹചര്യത്തിലാണ് രാജ്യം കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.

You may also like:COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ [PHOTOS]COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു [PHOTOS]ലോക്ക് ഡൗൺ ലംഘിച്ചു: വിദേശ സഞ്ചാരികളെ കൊണ്ട് 500 തവണ മാപ്പെഴുതിച്ച് പൊലീസ് [NEWS]

advertisement

തലസ്ഥാന നഗരമായ റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂറാണ് നിലവിൽ കർഫ്യു‌. റിയാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാർ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റിടങ്ങളിൽ ഭാഗിക കർഫ്യു ആണ് നിലവിലുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി
Open in App
Home
Video
Impact Shorts
Web Stories