COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ

Last Updated:
അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു. ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി അമേരിക്ക.
1/7
 വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,577 പേർക്കാണ് യുഎസിൽ ഇതുവരെ ജീവൻ നഷ്ടമായത്.

advertisement
2/7
 മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയിൽ 19,468 പേരാണ് ഇതുവരെ മരിച്ചത്.

3/7
 കോവിഡ് മഹാമാരിയിൽ 24 മണിക്കൂറിനിടെ 2000 ത്തോളം ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന ആദ്യത്തെ രാജ്യവും യുഎസ് ആണ്. ഒരു ദിവസത്തിനിടെ 2108 പേരാണ് മരിച്ചത്.

4/7
 യു.എസിലെ കോവിഡ് വൈറസിന്റെ വ്യാപനകേന്ദ്രം ന്യൂയോർക്ക് സംസ്ഥാനമാണ്. യു.എസിന്റെ ആകെ മരണത്തിൽ പകുതിയിലേറെയും ഇവിടെയാണ്. ഇതുവരെ 7800ലേറെപ്പേരാണ് ഇവിടെ മരിച്ചത്. 1.7 ലക്ഷത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ സ്‍പെയിൻ, ഇറ്റലി എന്നിവിടങ്ങളിലേക്കാൾ കൂടുതലാണിത്.

5/7
 ഫെബ്രുവരിയിൽ യൂറോപ്പിൽനിന്നെത്തിയ വൈറസിൽനിന്നാണ് ന്യൂയോർക്കിൽ രോഗം പടർന്നതെന്നാണ് നിഗമനം. മാർച്ച് ഒന്നിനാണ് ഇവിടെ ആദ്യരോഗബാധ സ്ഥിരീകരിച്ചത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ബ്രോൻക്സ്, ക്വീൻസ് മേഖലകളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനം രേഖപ്പെടുത്തി.

6/7
 വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെ പൊതു വിദ്യാലയങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. പത്തു ലക്ഷത്തിലധികം വിദ്യാർഥികൾക്കാണ് ഇത് ബാധകമാകുന്നത്. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം. സെപ്റ്റംബറിൽ അടുത്ത് അധ്യായന വർഷം ആരംഭിക്കുക.

7/7
 ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷത്തോട് അടുക്കുകയാണ്. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,08,770 ആയി ഉയർന്നു. സ്പെയിനിൽ 1,63,027 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,52,271 ആണ്.

Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement