കോവിഡ് വ്യാപനത്തിന്റെ നടുവിൽ നിൽക്കുന്ന കേരളത്തിന് ഡൽഹിയിൽ നിന്ന് സാന്ത്വനത്തിന്റെ പ്രാണവായു. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുന്നത്. ഇന്ത്യ കാനഡ അസോസിയഷൻ ഓഫ് കിങ്ങ്സ്‌റ്റൺ - ഒൺഡാരിയോ എന്ന എൻ.ജി.ഒ.യാണ് പ്രാണവായു പ്രൊജക്റ്റ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്നത്.
'പ്രാണവായു ' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗുരുതര സാഹചര്യമുള്ള തീരദേശ മേഖലകളിലും , ട്രൈബൽ മേഖലകളിലും ( കൊല്ലം, ആലപ്പുഴ,കണ്ണൂർ, പാലക്കാട് , തിരുവനന്തപുരം ) ജില്ലകളിൽ 30 ഓളം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയിട്ടുണ്ട്, പ്രവർത്തനം തുടർന്ന് വരുന്നു . ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ രക്ഷാധികാരിയായ സംഘടനയിൽ കെ. ജെ. അൽഫോൺസ് കണ്ണന്താനം, എസ്. എം. വിജയാനന്ദ് IAS, സുബു റഹ്മാൻ IAAS, ബാബു പണിക്കർ, ഡോ: കെ. സി. ജോർജ് തുടങ്ങിയ പ്രമുഖരുണ്ട്.
advertisement
Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 14,424 കോവിഡ് കേസുകൾ; മരണം 194
ഡൽഹിയിൽ അതീവ ഗുരുതരമായ സാഹചര്യമുളള സമയത്ത് ഓക്സിജൻ കോൺസൻട്രേറ്ററുടെ സൗജന്യ വിതരണം രോഗികൾക്ക് വലിയ സഹായമായിരുന്നു എന്നതിനാൽ കേരളത്തിൽ ഇപ്പോൾ ഓക്സിജൻ കോൺസൻട്രേറ്റർ നിലവിൽ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ കോവിഡ് ബാധിതരായ ഒട്ടേറെ പേർക്ക് ഈ സൗകര്യം വീടുകളിലും , പ്രാഥമിക ഇടപെടൽ കേന്ദ്രങ്ങളിലും ലഭ്യമാകുന്ന തരത്തിൽ പ്രയോജന പെടുത്തുന്നത് ആണ് പദ്ധതിയുടെ ഉദ്ദേശലക്‌ഷ്യം . അതുപോലെ തന്നെ കേരളത്തിൽ ഓരോ ജില്ലയിലും വിതരണം ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ആവശ്യം കഴിഞ്ഞാൽ ഡി എം സി ഇന്ത്യയെ തിരികെ വാങ്ങുന്നതും ആവശ്യം ഉള്ള മറ്റ് സ്ഥലങ്ങളിലേക്കും നൽകുന്നതും ആണ് .
Also Read- കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കും; ബുദ്ധിശക്തി കുറയുമെന്ന് പഠനം
2021 ജൂൺ 9 ന് 12 .00 മണിക്ക് കേരള ചീഫ് സെക്രട്ടറിയുടെ കോൺഫെറൻസ് ഹാളിൽ ചേർന്ന പരിപടിയിയിൽ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ബഹുമാനപ്പെട്ട കേരള ചീഫ് സെക്രട്ടറി ഡോ വി.പി ജോയി IAS ന് ഡി എം സി ഇന്ത്യ രക്ഷാധികാരിയും ,കേരള ചീഫ് കോഓർഡിനേറ്റർ സുബു റഹ്മാൻ IAAS, ( പ്രിൻസിപ്പൽ ഡയറക്ടർ റെയിൽവേ ബോർഡ് ) , രക്ഷാധികാരി ശ്രീ ബാബു പണിക്കർ , എക്സിക്യൂട്ടീവ് മെമ്പർ സുധീർ നാഥ് ( കാർട്ടൂണിസ്ററ് ), കൊല്ലം ജില്ലാ കോഓർഡിനേറ്റർ അനിൽ ജബ്ബാർ , തിരുവനന്തപുരം കോഓർഡിനേറ്റർ ഡോ. സൂസൻ ജോസ് എന്നിവർ ചേർന്ന് കൈമാറി.