മോർച്ചറികളും ഫ്യൂണറൽ കേന്ദ്രങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതിനാലാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രതിസന്ധി നേരിടുന്നത്. കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നായ ഗ്വയാക്വിൽ ആണ് ഇക്വഡോറിലെ ദുരന്തഭൂമി. ഇവിടെ പലരും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷയം അന്താരാഷ്ട്ര തലത്തിലടക്കം വാർത്ത ആയതോടെ സര്‍ക്കാർ ഇടപെടലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് ഇടപെട്ട് എണ്ണൂറോളം മൃതദേഹങ്ങൾ വീടുകളിൽ നിന്നു നീക്കം ചെയ്തുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
You may also like:കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി [NEWS]സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ [NEWS]ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി [NEWS]
advertisement
'കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വീടുകളിൽ നിന്ന് 771 മൃതദേഹങ്ങൾ നീക്കം ചെയ്തിരുന്നു. അതുപോലെ തന്നെ മോർച്ചറികള്‍ നിറഞ്ഞ ആശുപത്രികളിൽ നിന്ന് 631 മൃതദേഹങ്ങളും.. ' എന്നാണ് കോവിഡ് 19 പ്രത്യേക സുരക്ഷ സേന ഉദ്യോഗസ്ഥനായ ജോർജ് വാട്ടെഡ് അറിയിച്ചത്.
ഫെബ്രുവരി 29 നാണ് ഇക്വഡോറിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 7500 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കൃത്യമായ വിവരം അധികൃതർ പുറത്തുവിടുന്നില്ലെന്നാണ് വിമർശനം.