സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ

Last Updated:

പുതിയ നിർദ്ദേശമനുസരിച്ച് https://housevisit.kerala.gov.in/ എന്ന സർക്കാർ വെബ്‌സൈറ്റിലാണ് വിവരങ്ങൾ അപ്പ്ലോഡ് ചെയ്യേണ്ടത്. സ്പ്രിംഗ്ളർ കമ്പനിയുടെ സൈറ്റില്‍നിന്നും ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശം തിരുത്തി സംസ്ഥാന സർക്കാർ. രോഗികളുടെ വിവരങ്ങൾ സർക്കാർ തയാറാക്കിയിരിക്കുന്ന വെബ്സൈറ്റിൽ നൽകണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.  അമേരിക്കൻ കമ്പനിക്ക് വിവരം കൈമാറുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും വിവരങ്ങൾ അമേരിക്ക ആസ്ഥാനമായുള്ള സ്പ്രിങ്കളർ എന്ന കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന സർക്കാർ ഉത്തരവാണ് വിവാദമായത്. ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശമനുസരിച്ച് https://housevisit.kerala.gov.in/ എന്ന സർക്കാർ വെബ്‌സൈറ്റിലാണ് വിവരങ്ങൾ അപ്പ്ലോഡ് ചെയ്യേണ്ടത്. സ്പ്രിംഗ്ളർ കമ്പനിയുടെ സൈറ്റില്‍നിന്നും ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കം ചെയ്തിട്ടുണ്ട്.
You may also like: സ്പ്രിംഗ്ളർ പി.ആർ കമ്പനി അല്ല; ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി [NEWS]'അമേരിക്കന്‍ കമ്പനിയുടെ വിവര ശേഖരണം: മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല [NEWS]അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി [NEWS]
മലയാളികളുടെ രോഗവിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് രംഗത്തെത്തിയിരുന്നു.  എന്നാൽ കമ്പനിയുടെ സ്ഥാപകൻ മലയാളി ആണെന്നും സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ചെന്നിത്തല ആരോപിക്കുന്നതു പോലെ സ്പ്രീംഗ്ളർ ഒരു പി.ആർ കമ്പനി അല്ല. ആ കമ്പനിയുടെ സോഫ്‌റ്റ്വെയറോ സേവനമോ പണം നൽകി വാങ്ങുന്നുമില്ല. ഒരു പൈസയും നല്‍കുന്നുമില്ല. കോവിഡ് പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കമ്പനി ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ തന്നെ സെർവറുകളിലാണ് സൂക്ഷിക്കുന്നത്. അത് സർക്കാർ നിയന്ത്രണത്തിലാണ്. ഇതേ സ്പ്രിംഗ്ളർ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. മറ്റു കൂടുതല്‍ കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിൽ വ്യക്തമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement