ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി

Last Updated:

കോവിഡ് 19ന് ശമനം വന്നതായി സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടായിട്ടുണ്ട്. രോഗവ്യാപനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് നാം.

തിരുവനന്തപുരം: ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതു വരെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച ധാരാളം പേര്‍ നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
advertisement
രോഗവ്യാപനത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് നാം. ഈ സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement