കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി
- Published by:Gowthamy GG
- news18-malayalam
Last Updated:
വീട്ടില്‍ അടച്ചിരിക്കുക എന്നത് ചെറിയകാര്യമല്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം ജനങ്ങള്‍ പൂര്‍ണമായും പാലിച്ചു.
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ സംസ്ഥാനത്തിനുള്ള നേട്ടം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് മുഖ്യമന്ത്രി. വീട്ടില്‍ അടച്ചിരിക്കുക എന്നത് ചെറിയകാര്യമല്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം ജനങ്ങള്‍ പൂര്‍ണമായും പാലിച്ചു. അതിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ അഭിന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യ സംസ്ഥാനത്തുണ്ടെന്നും എന്നാൽ നിയന്ത്രണം ഒഴിവാക്കാം എന്ന സാഹചര്യത്തിൽ എത്താറായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോടു പറയും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനം എടുക്കും-മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ രണ്ടും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോസിറ്റീവായവരിൽ 2 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഒരാൾ വിദേശത്തുനിന്ന് എത്തിയതുമാണ്.
advertisement
[NEWS]വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ആരാധകരുടെ സഹായം തേടി നടി സ്വാസിക
advertisement
[NEWS]
ഇന്ന് 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ ഒന്ന്. 86 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാവർക്കും വിഷു ആശംസകൾ നേര്‍ന്ന മുഖ്യമന്ത്രി വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അഭ്യർഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2020 8:02 PM IST


