TRENDING:

47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു

Last Updated:

ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേര്‍ന്നാണ് സൗകര്യങ്ങൾ ഒരുക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിദേശങ്ങളിൽ നിന്നും മടങ്ങി എത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി സര്‍ക്കാര്‍. ഇതുവരെ 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം കണ്ടെത്തി. ഇതില്‍ 1,52,722 കിടക്കകള്‍ തയാറാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ മാത്രം 20,000 കിടക്കകള്‍ സജ്ജീകരിക്കും.
advertisement

You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]

advertisement

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേര്‍ന്നാണു ക്രമീകരണങ്ങൾ ഒരുക്കുന്നത്.

വിമാനത്താവളങ്ങളിലെ പ്രാഥമിക സ്‌ക്രീനിങ്ങിനു ശേഷം ആന്റിബോഡി ടെസ്റ്റ് നടത്താനാണു ധാരണ. ഇതില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തും.ഭൂരിഭാഗം രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കുറവാണെന്നു കണ്ട സാഹചര്യത്തില്‍ തെര്‍മല്‍ ഗണ്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക പരിശോധന കൊണ്ടു കാര്യമില്ലെന്ന അഭിപ്രായമാണ് സമിതിക്കുള്ളത്. ഈ സാഹചര്യത്തില്‍ ആന്റിബോഡി ടെസ്റ്റ് എങ്കിലും നടത്താനുള്ള സൗകര്യമൊരുക്കണം.

advertisement

5 ലക്ഷത്തോളം പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ എല്ലാവര്‍ക്കും പരിശോധന നടത്താനുള്ള കിറ്റുകള്‍ ഒരുക്കുകയെന്നതു വെല്ലുവിളിയാണ്. 2 ലക്ഷം കിറ്റുകള്‍ ഉടന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൂടുതലുണ്ടെങ്കില്‍ പിസിആര്‍ പരിശോധനയുംം കൂട്ടേണ്ടിവരും. ഇതിനുള്ള ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളും വേണ്ടത്ര ഇല്ല.

പ്രവാസികളുടെ ക്വാറന്റീന്‍ ഉള്‍പ്പെടെ ഏകോപിപ്പിക്കുന്ന നടപടികള്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നേതൃത്വം നല്‍കും. 4 രാജ്യാന്തര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാന്‍ ഡിഐജിമാര്‍ക്കാണു ചുമതല.

advertisement

രോഗം സംശയിക്കുന്നവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാണു താമസിപ്പിക്കുന്നത്. ഇവരുടെ ലഗേജ് സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ എത്തിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ വീടുകളില്‍ എത്തിച്ചു ക്വാറന്റീനില്‍ പാര്‍പ്പിക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു
Open in App
Home
Video
Impact Shorts
Web Stories