മലപ്പുറം: നാലു വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന കായംകുളംകുളം സ്വദേശിക്ക് കൊറേണ കാലത്ത് കിട്ടിയത് എട്ടിന്റെ പണി. ക്വാറന്റീനിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ച് രണ്ടാം ഭാര്യയുടെ വീട്ടിൽ നിന്നും മുങ്ങിയതാണ് 55കാരന് പണിയായത്. രണ്ടാം വിവാഹം ഭാര്യ ഉൾപ്പെടെ നാട്ടുകാർ അറിഞ്ഞെന്നു മാത്രമല്ല പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ മൂന്നാംദിവസം രണ്ടാം ഭാര്യയുടെ വീട്ടിൽ നിന്നും മുങ്ങിയ ഇയാൾ കായംകുളത്തെ വീട്ടിൽ പൊങ്ങി. സംഭവം മനസിലാക്കിയ പൊലീസ് സ്പെഷ്യൽബ്രാഞ്ച് കായംകുളം പൊലീസിനെ വിവരമറിയിച്ചു. ഇതേത്തുടർന്ന് കായംകുളത്തെ വീട്ടിൽ സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനെത്തി. ഇതോടെ രണ്ടാംവിവാഹ വിവരമടക്കം എല്ലാ രഹസ്യങ്ങളും പൊളിഞ്ഞു. സമ്മേളനങ്ങൾക്കെന്നുപറഞ്ഞ് ഭർത്താവ് മുങ്ങുന്നത് രണ്ടാം ഭാര്യയുടെ വീട്ടിലേക്കാണെന്നറിഞ്ഞ ആദ്യഭാര്യ കാറുൾപ്പെടെ അടിച്ചുതകർത്തെന്നാണ് പൊലീസ് പറയുന്നത്.
ക്വാറന്റീൻ ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുക്കുകയും ഒരുമാസത്തേക്ക് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.