അല്ബര്ഷയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന രതീഷിന്റെ മരണം ഇന്ന് പുലര്ച്ചെയാണ് സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്ന്ന് ചികില്സ തേടിയ രതീഷ് ഈമാസം 12 മുതല് ആശുപത്രിയിലായിരുന്നു. പരിശോധനയില് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.
മൃതദേഹം കോവിഡ് പ്രോട്ടോകോള് പ്രകാരം ഇന്ന് സംസ്കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കള് അറിയിച്ചു. കല്ലുംകൂട്ടത്തില് സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്: സാന്ദ്ര.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.