ജൂലൈ 14 ന് അലിബാഗ് ഡിസ്ട്രിക്റ്റ് ജനറൽ ആശുപത്രിയിൽ വെച്ചാണ് സംഭവം. ഐ സി യു വാർഡിൽ പ്രവേശിപ്പിച്ച രോഗിയോട് ഡോക്ടർ സ്വാംനദീപ് തലെ ഓക്സിജൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന്, രോഗി ഡോക്ടറെ സലൈൻ സ്റ്റാൻഡ് ഉപയോഗിച്ച് അടിച്ചു. "രോഗിക്ക് ഓക്സിജൻ കുറവായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നതിനുള്ള ക്രമീകരണം ഒരുക്കി. എന്നാൽ രോഗി തന്റെ ഓക്സിജൻ മാസ്ക് ആവർത്തിച്ച് നീക്കം ചെയ്യുകയായിരുന്നു. മാസ്ക് നീക്കം ചെയ്തപ്പോൾ ഓക്സിജന്റെ അളവ് 80 ൽ താഴെയായിരുന്നു, മാസ്ക്ക് ധരിക്കുമ്പോൾ ഓക്സിജന്റെ അളവ് 90 ന് മുകളിലായി"- ഡോ. തലെ പറഞ്ഞു.
advertisement
"അതേസമയം, ഗുരുതരമായ ഒരു രോഗിയെ ഐസിയു വാർഡിൽ പ്രവേശിപ്പിച്ചു. ഞങ്ങളുടെ എല്ലാ സ്റ്റാഫുകളും തിരക്കിലായിരുന്നു. മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്റ്റാൻഡ് ഉപയോഗിച്ച് തലയിൽ വളരെ കഠിനമായി അടിക്കുകയായിരുന്നു”- ഡോക്ടർ തലെ പറഞ്ഞു.
Also Read- ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്
പിന്നീട് ഡോ. തലെ, കോവിഡ് രോഗിയോട് എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ചെങ്കിലും രോഗി ഒന്നും മറുപടി നൽകിയില്ല. ഡോക്ടറെ മർദ്ദിച്ചെന്ന് ആരോപിച്ച കോവിഡ് രോഗി തുടർന്നും ആശുപത്രിയിലെ ഐസിയു വാർഡിൽ ചികിത്സയിൽ തുടരുകയാണ്.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്; പ്രധാനമന്ത്രി
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നിതനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
'ഹില്‍ സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാം തരംഗത്തെ പ്രതിരോധിക്കുകയും വേണം. ജാഗ്രതയില്‍ അലംഭാവം കാണിക്കരുത്' പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപവം ഉണ്ടാകുന്ന സമയത്ത് മാസ്‌ക് ധരിക്കാതെ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും ആളുകള്‍ കൂട്ടം കൂടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് പെരുമാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അസം, മണിപ്പൂര്‍, ത്രിപുര, സിക്കിം, നാഗലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്.
