TRENDING:

ഗ്രാമീണ മേഖലകളില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണം; പ്രധാനമന്ത്രി

Last Updated:

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഗ്രാമീണ മേഖലകളില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ചും വാക്‌സിനേഷന്‍ പ്രക്രിയയെക്കുറിച്ചും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement

അതേസമയം വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിനോടൊപ്പം ഓക്‌സിജന്‍ കൃത്യമായി വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തുന്ന രീതി വര്‍ദ്ധിപ്പിക്കണം. ഗ്രാമീണ മേഖലകളില്‍ ഓക്‌സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു

കോവിഡ് ബാധിച്ചവരുടെയും മരണവും സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ സൂതാര്യമാക്കണമെന്ന് പ്രധാമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്.

advertisement

Also Read-Covid 19| 'കോവിഡ് വന്നാൽ അനുബന്ധ രോഗങ്ങൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക': ഡോ. ബി ഇക്ബാൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3.26 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 16 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ലോക്ഡൗണ്‍ വേളയില്‍ അനുവദിക്കുകയുള്ളൂ. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

advertisement

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണി മുതല്‍ രാവിലെ പത്തു മണി വരെ മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കുകയെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ മാത്രമായി കുറച്ചു.

Also Read-കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി; 73 കാരി അന്ത്യകർമങ്ങൾക്കിടയിൽ എഴുന്നേറ്റു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആളുകള്‍ കൂട്ടംകൂടുന്ന സാംസ്‌കാരിക, രാഷ്ട്രീയ. വിദ്യാഭ്യാസ, ഭരണപരമായ കൂടിച്ചേരലുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 50ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച 20,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 136 മരണവും രേഖപ്പെടുത്തുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ഗ്രാമീണ മേഖലകളില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണം; പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories