പൂനെ: ഇന്ത്യയിൽ കോവിഡ് രൂക്ഷമായതോടെ നിരവധി പേരാണ് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്ട്രയാണ്. ഇതേ മഹാരാഷ്ട്രയിൽ നിന്നാണ് മറ്റൊരു വ്യത്യസ്ത വാർത്ത പുറത്തു വരുന്നത്. പൂനെയിലെ ബാരമതി ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വയോധിക സംസ്കാരത്തിന് തൊട്ടു മുമ്പ് എഴുന്നേറ്റതാണ് വാർത്ത.
76 കാരിയായ ശകുന്തള ഗെയ്ക്ക്വാഡ് എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. വീട്ടിൽ ഐസൊലേഷനിലായിരുന്ന ശകുന്തളയുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. പ്രായാധിക്യം മൂലം അവശതകൾ അനുഭവിച്ച സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെയ് പത്തിനാണ് ബാരാമതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ശകുന്തളയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഏറെ നേരം സ്ത്രീയെ കാറിൽ തന്നെ കിടത്തേണ്ടി വന്നു. ഇതിനിടയിൽ ശകുന്തളയുടെ നില വഷളായി ബോധം നഷ്ടമായി.
ശകുന്തള മരിച്ചെന്ന് കരുതിയ വീട്ടുകാർ സംസ്കാര ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. അന്തിമ കർമങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരഗോമിക്കുന്നതിനിടെയാണ് ശകുന്തളയ്ക്ക് ബോധം വരുന്നത്. സ്ത്രീ ഉച്ചത്തിൽ കരയുകയും കണ്ണ് തുറക്കുകയും ചെയ്തതോടെ വീട്ടുകാരും അന്ധാളിച്ചു.
You may also like:ബേക്കറിയിലെ മോഷണം: കള്ളനെ പിടികൂടാൻ ബിസ്ക്കറ്റിൽ ലുക്ക് ഔട്ട് നോട്ടീസ്; മധുര പ്രതികാരവുമായി ബേക്കറി ഉടമകൾ
ഇതോടെ വീട്ടുകാർ ശകുന്തളയെ ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശകുന്തളയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കാറ് വാങ്ങാൻ പണമില്ല; നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ
സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ സെക്കൻ ഹാൻഡ് കാറ് വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപക്ക് വിറ്റ് ദമ്പതികൾ. ഉത്തർ പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കണ്ണൗജ് ജില്ലയിലെ തിർവ കോട്വാലി പോലീസ് സ്റ്റേഷനിൽ മെയ് 13ന് മാതാപിതാക്കൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെക്കൻഡ് ഹാൻഡ് കാറ് വാങ്ങുന്നതിന് ഗുർസഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തി. കോട്‌വാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടയിൽ ദമ്പതികൾ ഒരു സെക്കൻ ഹാൻഡ് കാറ് വാങ്ങിയിട്ടുണ്ടെന്നും കുഞ്ഞ് ഇപ്പോഴും വ്യാപാരിയുടെ കൈവശമാണുള്ളതെന്നും വെള്ളിയാഴ്ച കേസിൽ പ്രതികളായ സ്ത്രീയെയും ഭർത്താവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെന്നും ശൈലേന്ദ്ര കുമാർ മിശ്ര കേസിലെ സംഭവവികാസങ്ങളെക്കുറിച്ച് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.