പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം സാമ്പിൽ എടുത്തിരുന്നെങ്കിലും ഫലം ഇന്നാണ് വന്നത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് കമ്മീഷണറുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാനുള്ള നടപടികൾ ആരോഗ്യ പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
സെക്യൂരിറ്റി ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. ഹര്‍ഷിത അട്ടല്ലൂരിക്കാണ് പകരം ചുമതല.
advertisement
പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിൽ ഏഴും തുമ്പയിൽ പതിനൊന്നും പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫിസ് അടച്ചു.
Location :
First Published :
September 21, 2020 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തു