GoK Direct| അന്താരാഷ്ട്ര ബഹുമതി നേടി കേരളത്തിന്റെ കോവിഡ‍് പ്രതിരോധ ആപ്പ്; പിന്നിൽ ഈ കോഴിക്കോട്ടുകാരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഉള്ള്യേരി സ്വദേശി അരുണ്‍ പെരൂളി തന്നെയാണ് നിപക്കാലത്തും പ്രളയകാലത്തും പ്രതിരോധ ആപ്പ് തയ്യാറാക്കിയത്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പായ ജിഒകെ ഡയറക്ടിന് അന്താരാഷ്ട്ര ബഹുമതി ലഭിച്ചതിന്റെ ആവേശത്തിലാണ് ആപ്പ് തയ്യറാക്കിയ കോഴിക്കോട് സ്വദേശി അരുണ്‍ പെരൂളി. നിപ, പ്രളയം തുടങ്ങിയ അത്യാവശ്യഘട്ടങ്ങളിലും സര്‍ക്കാറിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് തയ്യാറാക്കിയതും അരുണ്‍ പെരൂളി തന്നെയായിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ക്യൂകോപ്പി സ്റ്റാര്‍ട്ട് അപ്പ് കമ്പനി മാര്‍ച്ച് 12ന് കൊവിഡ് പ്രതിരോധ ആപ്പ് തയ്യാറാക്കി. ജിഒകെ ഡയറക്ട് പ്രതിരോധ ആപ്പ് തയ്യാറക്കാന്‍ നേതൃത്വം നല്‍കിയ കോഴിക്കോട് ഉള്ള്യേരി സ്വദേശി അരുണ്‍ പെരൂളി തന്നെയാണ് നിപക്കാലത്തും പ്രളയകാലത്തും പ്രതിരോധ ആപ്പ് തയ്യാറാക്കിയതിലൂടെ ശ്രദ്ധേയനായത്.
അമേരിക്കയില്‍ നടന്ന മികച്ച കൊവിഡ് പ്രതിരോധ ആപ്പുകളുടെ തെരഞ്ഞെടുപ്പിൽ ജിഒകെ ഡയറക്ട് ഇടംപിടിച്ചിരുന്നു. ബെവ് ക്യു പോലുള്ള ആപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാറിന് തലവേദനയാകുമ്പോഴാണ് കൊവിഡ് പ്രതിരോധ ആപ്പിന് അന്താരാഷ്ട്ര തലത്തില്‍ന്നെ ബഹുമതി ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ആപ്പിന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുൺ പെരൂളി പറഞ്ഞു.
advertisement
നിപയിലും പ്രളയകാലത്തെയും മികച്ച സേവനം പരിഗണിച്ച് സിഎന്‍എന്‍-ന്യൂസ് 18 ടെക് പുരസ്‌കാരം അരുണിന്റെ ഉടമസ്ഥയിലുള്ള ക്യൂകോപ്പി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയ്ക്ക് ലഭിച്ചിരുന്നു. പത്ത് വര്‍ഷമായ ഐടി രംഗത്തുള്ള മുപ്പതുകാരൻ അരുണിന്റെ സ്റ്റാര്‍ട്ട് അപ്പ കമ്പനി കോഴിക്കോട് യുല്‍ സൈബര്‍ പാര്‍ക്ക് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2020 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
GoK Direct| അന്താരാഷ്ട്ര ബഹുമതി നേടി കേരളത്തിന്റെ കോവിഡ‍് പ്രതിരോധ ആപ്പ്; പിന്നിൽ ഈ കോഴിക്കോട്ടുകാരൻ