ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 69,921 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം 3.7 ദശലക്ഷമായി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 7,85,996 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 28,39,882 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 819 കോവിഡ് മരണങ്ങളാണ്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 65,288 ആയി. കഴിഞ്ഞ ദിവസം പത്ത് ലക്ഷം ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്.
76.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇത് ആശ്വാസമേകുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതേസമയം, മരണ നിരക്ക് 1.78 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 70 ശതമാനം പേരും മറ്റ് അസുഖങ്ങൾ ഉള്ളവരാണ്.

ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ രൂക്ഷമായി തുടരുന്നത്. ഈ സംസ്ഥാനങ്ങളിൽ രോഗ നിയന്ത്രണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും വിലയിരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണേം പതിനാറായിരം കടന്നിരിക്കുകയാണ്. പുതിയ കണക്കുകൾ പുറത്തുവരുന്നതോടെ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നേക്കും.
You may also like:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതികൾ കോൺഗ്രസുകാരെന്ന് എഫ്.ഐ.ആർ; 9 പേർ കസ്റ്റഡിയിൽ [NEWS]യെച്ചൂരിക്ക് പ്രാപ്തിയില്ല, തരൂരിന് പുകഴ്ത്തൽ; കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് [NEWS] Pranab Mukherjee | മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
ആന്ധ്ര പ്രദേശിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ആക്ടീവ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 4.34 ലക്ഷം പേരാണ് ആന്ധ്രപ്രദേശിലെ രോഗബാധിതരുടെ എണ്ണം.
അതേസമയം, ലോക രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായെന്ന് ഒരു രാജ്യത്തിനും അവകാശപ്പെടാൻ ആകില്ലെന്നും അത്തരം നീക്കങ്ങൾ മരണം ക്ഷണിച്ചു വരുത്തലാകും എന്നും WHO മുന്നറിയിപ്പു നൽകി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി അമ്പത്തിയാറു ലക്ഷവും മരണം എട്ടുലക്ഷത്തി അമ്പത്തി നാലായിരവും കടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.