5,000 ത്തിൽ നിന്ന് മരണം 10,000 ആകാൻ വേണ്ടി വന്നത് വെറും 47 ദിവസം മാത്രമാണ്. കോവിഡ് കേസുകൾ കുറഞ്ഞ് തുടങ്ങിയെങ്കിലും മരണ നിരക്കിൽ കാര്യമായ കുറവ് ഉണ്ടാവുന്നില്ല. ആറ് ദിവസത്തിൽ കോവിഡ് മരണം 1,000 കടന്നു. ജൂൺ മാസം ഏഴാം തിയതി വരെ തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന കോവിഡ് മരണങ്ങൾ 200 ന് മുകളിലും എത്തിയിരുന്നു.
മരിച്ചതിൽ എഴുപത് ശതമാനത്തിന് മുകളിലും 60 വയസിൽ കൂടുതൽ പ്രായമുള്ളവരായിരുന്നു. 7,368 പേർ. 40 വയസിനും 59 വയസ്സിനും ഇടയിലുള്ള 2357 പേരും, 18 വയസിനും 40 വയസിനുമിടയിൽ 417 പേരും കോവിഡ് ബാധിച്ച് മരിച്ചു. 17 വയസിൽ താഴെയുള്ള 15 കുട്ടികളും കോവിഡ് ബാധിച്ച് മരിച്ചവരിൽ ഉൾപ്പെടും.
advertisement
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേര് മരിച്ചത്; 2,112 പേർ. 86 മരണം റിപ്പോർട്ട് ചെയ്ത ഇടുക്കിയിലാണ് ഏറ്റവും കുറവ്. സംസ്ഥാനം കോവിഡ് മരണം റിപ്പോർട്ട് ചെയ്യേണ്ട മാനദണ്ഡങ്ങൾ കൂടുതൽ ലളിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ കോവിഡാനന്തര മരണങ്ങളും ഇതോടെ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടും.
നിലവിൽ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് കേരളം. ലക്ഷത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാമത്. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, യു.പി, പശ്ചിമ ബംഗാള്‍, പഞ്ചാബ്. ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവയാണ് കേരളത്തേക്കാള്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. 0.4 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. മഹാരാഷ്ട്രയില്‍ 1.7 ശതമാനമാണ് മരണനിരക്ക്. അതേസമയം കേരളത്തിൽ കേവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾക്കെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ 9313 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്.
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.
Summary: Covid related death toll is on a rise in Kerala and it crossed 10,000 mark after stats from June 7 were released. The state is in the 10th position on national level regarding Covid death cases
