TRENDING:

Covid19|2021ന്റെ തുടക്കം വരെ ആദ്യ കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്; WHO വിദഗ്ധർ

Last Updated:

വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനീവ: കോവിഡ് 19 വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ. വാക്സിൻ പരീക്ഷണം നിർണായക ഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി.
advertisement

വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരി​ഗണന നൽകേണ്ടതെന്നും ആ​ഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു.

TRENDING:'കങ്കണ സ്വജനപക്ഷപാതത്തിന്റെ ഉത്പ്പന്നം'; കങ്കണ റണൗട്ടിനെ പരിഹസിച്ച് നടി നഗ്മ

advertisement

[PHOTO]Viral Video|നൃത്തം ചെയ്ത് തുടങ്ങിയപ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നു; വൈറലായി കുട്ടിയുടെ നൃത്തം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

[NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു; 798 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ്

[NEWS]

പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വർഷം ആദ്യ മാസങ്ങളിൽ വാക്സിൻ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിൻ പണക്കാർക്കോ പാവപ്പെട്ടവർക്കോ വേണ്ടി മാത്രമല്ല, വാക്‌സിൻ എല്ലാവർക്കുമുള്ളതാണ്- മൈക്ക് കൂട്ടിച്ചേർത്തു.

advertisement

കോവിഡ് -19 ന്റെ സാമൂഹ്യ വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെ സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും റയാൻ മുന്നറിയിപ്പ് നൽകി.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19|2021ന്റെ തുടക്കം വരെ ആദ്യ കോവിഡ് വാക്സിൻ പ്രതീക്ഷിക്കരുത്; WHO വിദഗ്ധർ
Open in App
Home
Video
Impact Shorts
Web Stories