വീണ്ടും ഫ്ലിപ്പായപ്പോൾ ക്രിഷ് 3യിലൂടെ ഋത്വിക് വീണ്ടും പുനഃസ്ഥാപിച്ചു(സ്വജനപക്ഷപാതം). സഹോദരിയെ ചേച്ചി മാനേജറാക്കി(സ്വജനപക്ഷപാതം). സുശാന്ത് മരിക്കുന്നതിന് മുമ്പ് ഒരിക്കൽ പോലും ചേച്ചി സുശാന്തിനെ സഹായിച്ചിട്ടില്ല. സുശാന്തിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിനു വേണ്ടി പോരാടുന്നു. അല്ലെങ്കിൽ തനിക്ക് വിരോധമുള്ളവർക്കെതിരെ പ്രചാരണം നടത്തുന്നു-എന്നാണ് നഗ്മയുടെ പരിഹാസം.
പഞ്ചോളി കങ്കണയുടെ കാമുകൻ ആയിരുന്നില്ല. ഇക്കാര്യം കങ്കണ തന്നെ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപദേഷ്ടാവായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ പിന്നീട് ഉപദ്രവിക്കുകയായിരുന്നു. ഓഡിഷനോ ഫിലിം ഷൂട്ടിംഗിനോ പോകുമ്പോഴെല്ലാം അവരെ അവൻ അടിക്കാറുണ്ടായിരുന്നു. അവൻ അനുരാഗ് ബസുവിനെ പരിചയപ്പെടുത്തിയിട്ടുമില്ല- ആദ്യ ട്വീറ്റിൽ വ്യക്തമാക്കുന്നു.
ബസുവിന് പഞ്ചോളിയെ അറിയുക പോലുമില്ല. അദ്ദേഹം ധാരാളം തവണ വ്യക്തമാക്കിയിട്ടുണ്ട് 2) കങ്കണ ഗ്യാങ്‌സ്റ്ററിനായി ഓഡിഷൻ നൽകി, അവിടെ സ്വജനപക്ഷപാതമില്ല 3) കങ്കണയുടെ കരിയർ നശിച്ചുപോയി, പിന്നീട് കൈറ്റിൽ ഒരു പശ്ചാത്തല നടിയായി ചുരുങ്ങി. അതുകൊണ്ടാണ് ക്രിഷ് ചെയ്യാൻ അവർ ആഗ്രഹിക്കാത്തത്. പക്ഷെ അതിൽ അഭിനയിക്കാൻ നിർബന്ധിതയായി- രണ്ടാമത്തെ ട്വീറ്റ് ഇങ്ങനെയാണ്.
കങ്കണയെ ജോലിക്കെടുക്കാൻ ഒരു ഏജൻസിയും ആഗ്രഹിച്ചിരുന്നില്ല കാരണം ആളുകൾ നിങ്ങളുടെ നേരെ പണവും ഫെയർനെസ് ക്രീമുകളും എറിയുന്ന കല്യാണങ്ങളിൽ അവർ നൃത്തം ചെയ്യില്ല. അതിനാൽ അവളുടെ ഫിലിം തീയതികൾ കൈകാര്യം ചെയ്യാൻ സഹോദരി രംഗോളി എത്തി. അവള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസമാണ്, മാത്രമല്ല ബിസിനസിനെ കുറിച്ച് വലിയ ഐഡിയയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാ സഹോദരി മാരും ചെയ്യുന്നത് അവരും ചെയ്തു. നുണ പ്രചരിപ്പിക്കുന്നത് നിർത്തുക- നഗ്മയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു.