നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video|നൃത്തം ചെയ്ത് തുടങ്ങിയപ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നു; വൈറലായി കുട്ടിയുടെ നൃത്തം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

  Viral Video|നൃത്തം ചെയ്ത് തുടങ്ങിയപ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നു; വൈറലായി കുട്ടിയുടെ നൃത്തം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

  ചുറ്റുമുള്ളതിനെ കുറിച്ചൊന്നും ചിന്തിക്കാതെ മനോഹരമായി കുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

  boy dance

  boy dance

  • Share this:
   കോവിഡ് പ്രതിസന്ധികാലത്ത് മാനസിക ഉല്ലാസം നൽകുന്നതെന്തും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരിക്കുന്ന ഒരു വീഡിയോയുണ്ട്. ഇത് മറ്റൊന്നുമല്ല, ഒരു പയ്യന്റെ നൃത്തമാണ്. ചുറ്റുമുള്ളതിനെ കുറിച്ചൊന്നും ചിന്തിക്കാതെ മനോഹരമായി പയ്യൻ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

   ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഡച്ചനിൽ നിന്നുള്ളതാണ് ഈ വീഡിയോയെന്നാണ് വിവരം. പശ്ചാത്തലത്തിൽ ധോലിന്റെയും ഷെഹ്നായിയുടെയും ശബ്ദം കേൾക്കുന്നുണ്ട്. ഇതിന്റെ താളത്തിനൊത്താണ് പയ്യൻ നൃത്തം ചെയ്യുന്നത്. കുഞ്ഞിന്റെ സന്തോഷവും അവന്റെ മുഖത്ത് കാണാം.

   TRENDING:#Candle4SSR|സുശാന്ത് സിംഗ് രാജ്പുതിന്റെ നീതിക്കായി ഓൺലൈൻ പ്രതിഷേധം; പങ്കെടുത്ത് കങ്കണ റണൗട്ടും അങ്കിത ലോഖണ്ഡേയും
   [PHOTO]
   Suriya in Vaadivasal| സൂര്യയും വെട്രിമാരനും ഒന്നിക്കുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
   [NEWS]
   GOOD NEWS | കോവിഡ് ഭേദമായതിനു പിന്നാലെ വ്യവസായി ആശുപത്രിയൊരുക്കി;പാവങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്
   [NEWS]


   കൻഗ്രികാരിയർ, ഐഎഎസ് ഓഫീസർ പ്രിയങ്ക ശുക്ല എന്നീ ട്വിറ്റർ അക്കൗണ്ടുകളിലാണ്  ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

   വീഡിയോയിൽ നൃത്തം ചെയ്യുന്ന ആൺകുട്ടിയെ അഭിനന്ദിക്കാനും ആരും മറന്നിട്ടില്ല. ഈ പ്രതിസന്ധികാലത്ത് എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന വീഡിയോയാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു.   ചിലർ ഇത് അവരുടെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞു. കാണുന്നവരിൽ ചിരി പടർത്തുന്നതാണ് ഇതെന്നും പലരും വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}