TRENDING:

COVID 19| ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈറ്റ്ഹൗസ്

Last Updated:

ഇതുവരെ നാല് ദശലക്ഷം കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയാന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
advertisement

അതേസമയം, ട്രംപ് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. കോവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ബ്രയാൻ കുറച്ചു ദിവസമായി നിരീക്ഷണത്തിലിരുന്നാണ് ജോലി ചെയ്തിരുന്നത്. അടുത്ത ദിവസങ്ങളിൽ പ്രസിഡന്റ് ട്രംപുമായോ വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായോ അടുത്ത് ഇടപഴകിയിട്ടില്ലെന്നുമാണ് വൈറ്റ്ഹൗസിന്റെ അറിയിപ്പിൽ പറയുന്നത്.

നേരത്തേ, മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി അടക്കമുള്ള വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വൈറ്റ്ഹൗസിൽ ദിവസേന കോവിഡ് പരിശോധന നടത്തുന്നുണ്ട്.

advertisement

TRENDING:Ramayana Masam 2020| നാലമ്പല ദർശന പുണ്യസ്മൃതിയിൽ പായമ്മൽ ശത്രുഘ്ന സന്നിധി[NEWS]Covid 19 | പൊലീസിന് കൂടുതൽ അധികാരം; നിയന്ത്രണങ്ങൾ കർശനമാക്കുന്നു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]

advertisement

അതേസമയം, ബ്രയാന് എവിടെ നിന്നാണ് കോവിഡ് ബാധയുണ്ടായത് എന്ന് കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെ വൈറ്റ്ഹൗസിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതുവരെ നാല് ദശലക്ഷം കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈറ്റ്ഹൗസ്
Open in App
Home
Video
Impact Shorts
Web Stories