ചെങ്ങന്നൂർ: ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണമെന്ന് ചെങ്ങന്നൂർ എംഎൽഎയും സിപിഎം നേതാവുമായ സജി ചെറിയാൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് സജി ചെറിയാൻ എം എൽ എ ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണമെന്നും എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാമെന്നുമാണ് എം എൽ എയുടെ നിർദ്ദേശം. ഇതിന് നാമൊക്കെ തന്നെ മാതൃകയാകണമെന്നും നിർദ്ദേശമുണ്ട്. പ്രായപരിധി 55 വയസാക്കണമെന്നാണ് എം എൽ എയുടെ നിർദ്ദേശം. തനിക്ക് പ്രായം 55 ആയതുകൊണ്ട് തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട് വെച്ചതെന്നും എം എൽ എ പറഞ്ഞു.
സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്,
രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം. എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം. ഒരു പൊതു തീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ്. അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ. പുതിയ തലമുറ വരട്ടെ.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.