TRENDING:

Covid 19| 'കോവിഡ് വന്നാൽ അനുബന്ധ രോഗങ്ങൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക': ഡോ. ബി ഇക്ബാൽ

Last Updated:

വയോജനങ്ങളിൽ ഭൂരിഭാഗം പേരും വാക്സിനേഷൻ സ്വീകരിച്ചതിനാൽ അവരുടെയിടയിൽ രോഗം മൂർച്ചിക്കുന്നവർ കുറഞ്ഞിട്ടുണ്ട്. പ്രമേഹം രക്താതിമർദ്ദം തുടങ്ങിയ അനുബന്ധ രോഗമുള്ളവരിലാണ് രോഗം ഗുരുതരമാവുന്നത്. ഇങ്ങനെയുള്ള മറ്റ് രോഗങ്ങളുള്ളവർ അവരെ ചികിത്സിക്കുന്ന ഡോക്റ്റർമാരെ ബന്ധപ്പെട്ട് ഉചിതമായ തുടർ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് രണ്ടാം തരംഗത്തിൽ പ്രമേഹം, രക്താതിമർദം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവരിലാണ് രോഗം ഗുരുതരമാകുന്നതെന്നും അവർ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡോ. ബി ഇക്ബാൽ. ഫേസ്ബുക്കിലെഴുതിയ കോവിഡ് നിരീക്ഷണങ്ങളിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. മൂന്ന് നിരീക്ഷണങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
advertisement

കോവിഡ് നിരീക്ഷണങ്ങൾ: മൂന്ന്

അനുബന്ധരോഗങ്ങൾ നിയന്ത്രിക്കുക

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ഗുരുതരമാവുന്നവരിലും മരണമടയുന്നവരിലും പ്രായം കുറഞ്ഞവരുടെ എണ്ണം വർധിച്ച് വരുന്നതായി കാണുന്നുണ്ട്. വയോജനങ്ങളിൽ ഭൂരിഭാഗം പേരും വാക്സിനേഷൻ സ്വീകരിച്ചതിനാൽ അവരുടെയിടയിൽ രോഗം മൂർച്ചിക്കുന്നവർ കുറഞ്ഞിട്ടുണ്ട്. പ്രമേഹം രക്താതിമർദ്ദം തുടങ്ങിയ അനുബന്ധ രോഗമുള്ളവരിലാണ് രോഗം ഗുരുതരമാവുന്നത്. ഇങ്ങനെയുള്ള മറ്റ് രോഗങ്ങളുള്ളവർ അവരെ ചികിത്സിക്കുന്ന ഡോക്റ്റർമാരെ ബന്ധപ്പെട്ട് ഉചിതമായ തുടർ ചികിത്സ ഉറപ്പാക്കേണ്ടതാണ്. രോഗം ബാധിച്ച് ഗാർഹിക പരിചരണത്തിൽ കഴിയുന്നവർ നിർബന്ധമായും തങ്ങളെ മുൻപ് തന്നെ ബാധിച്ചിട്ടുള്ള രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസ് നിലയും രക്താതിമർദ്ദമുള്ളവർ രക്തസമ്മർദ്ദവും ആവർത്തിച്ച് പരിശോധിക്കേണ്ടിവരും. ഇതിലേക്കായി അടുത്തുള്ള ആശുപത്രിയുമായോ വാർഡ് തല കമ്മറ്റിയുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെടാവുന്നതാണ്. അല്പം ശ്രദ്ധിച്ചാൽ രോഗമൂർച്ച മാത്രമല്ല മരണം വരെ തടയാനാവും എന്നറിഞ്ഞിരിക്കണം.

advertisement

Also Read- Lockdown | കോവിഡ് വ്യാപനം; പശ്ചിമ ബംഗാളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് നിരീക്ഷണങ്ങൾ: രണ്ട്

സാർഴ് കൊറോണ വൈറസ് -2 എന്ന പുതിയ വൈറസുണ്ടാക്കുന്ന പുതിയ രോഗമാണ് കോവിഡ്-19 (കൊറോണ വൈറസ് ഡിസീസ് -19). ചികിത്സക്കുള്ള മരുന്നുകളും രീതികളും അപ്പപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വീകരിച്ച് വരുന്നത്. കോവിഡ് വാക്സിൻ 2021 ജനുവരിയിൽ വിദേശത്തും മാർച്ചിൽ ഇന്ത്യയിലും നൽകിതുടങ്ങി. ആദ്യമായാണ് ഒരു മഹാമാരിക്കേതിരെ വാക്സിനേഷൻ ലോകവ്യാപകമായി നൽകുന്നത്‌.

advertisement

കോവിഡ് നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമാന്തരമായി നടക്കുന്ന ശാസ്തീയ വിലയിരുത്തലുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ പല മുൻതീരുമാനങ്ങളും തിരുത്തേണ്ടിവരും. പുതിയവ സ്വീകരിക്കേണ്ടിവരും. പുതിയൊരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ അനിവാര്യമായും സ്വീകരിക്കേണ്ടിവരുന്ന ശാസ്തീയവും പ്രായോഗികവുമായ സമീപനമാണ് ലോകമെമ്പാടും പിന്തുടർന്ന് വരുന്നത്.

Also Read- കോവിഡ് ബാധിതരായ കുട്ടികൾ ലക്ഷണങ്ങൾ കാണിച്ചേക്കില്ല, കൂടുതൽ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ്

കോവിഡ് നിരീക്ഷണങ്ങൾ: ഒന്ന്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഷീൽഡ് വാക്സിൻ 6-8 ആഴ്ചകൾക്കകം സ്വീകരിക്കണമെന്നാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. പുതിയ പഠനവിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാം ഡോസ് 12-16 ആഴ്ചകൾക്കകം (84 – 112 ദിവസങ്ങൾക്കകം ) എടുത്താൽ മതി എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാം ഡോസ് ഇതിനകം എടുക്കാത്തവർ ആകാംക്ഷ ഒഴിവാക്കി ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട കാലയളവിനുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയാവുമെന്ന് മനസ്സിലാക്കി ക്ഷമയോടെ കാത്തിരുന്നാൽ മതിയാവും. മാത്രമല്ല, ഒരു ഡോസ് വാക്സിൻ തന്നെ മതിയായ രോഗപ്രതിരോധം നൽകുമെന്നും കണ്ടിട്ടുണ്ട്. അത് കൊണ്ട് കൂടുതൽ പേർക്ക് കഴിവതും വേഗം ഒരു ഡോസ് വാക്സിൻ എങ്കിലും നൽകേണ്ടതുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| 'കോവിഡ് വന്നാൽ അനുബന്ധ രോഗങ്ങൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക': ഡോ. ബി ഇക്ബാൽ
Open in App
Home
Video
Impact Shorts
Web Stories