Lockdown | കോവിഡ് വ്യാപനം; പശ്ചിമ ബംഗാളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Last Updated:

മെട്രോ റെയില്‍  ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 16 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ലോക്ഡൗണ്‍ വേളയില്‍ അനുവദിക്കുകയുള്ളൂ. മെട്രോ റെയില്‍  ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണി മുതല്‍ രാവിലെ പത്തു മണി വരെ മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കുകയെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ മാത്രമായി കുറച്ചു.
ആളുകള്‍ കൂട്ടംകൂടുന്ന സാംസ്‌കാരിക, രാഷ്ട്രീയ. വിദ്യാഭ്യാസ, ഭരണപരമായ കൂടിച്ചേരലുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 50ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച 20,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 136 മരണവും രേഖപ്പെടുത്തുകയും ചെയ്തു.
advertisement
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. അലോക് റോയ് അറിയിച്ചു.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കോവിഡ് കൂടുതല്‍ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടാന്‍ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ടെന്റുകള്‍, മാസ്‌ക് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചതായി അദ്ദേഹം അറിയിച്ചു.
advertisement
ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണ നിരക്കും ഉയര്‍ന്ന അളവില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ മീഡിയാ ബ്രീഫിങ്ങില്‍ ടെഡ്രോസ് അദാനോം പറഞ്ഞു. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കൊളംബിയ, തായ്‌ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില അമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് മരണങ്ങളില്‍ 40 ശതമാനവും അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്. ആഫ്രിക്കയിലും ചില രാജ്യങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Lockdown | കോവിഡ് വ്യാപനം; പശ്ചിമ ബംഗാളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement